ജ്യോതി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി: ജി.എം.എൽ പി സ്കൂൾ പരപ്പനങ്ങാടിലെ പ്രധാനധ്യാപിക പി. ജി മിനി ടീച്ചറുടെ യാത്രയയപ്പിൻ്റെ അനുബന്ധ പരിപാടിയായി രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

പരപ്പനങ്ങാടി മത്സ്യഭവൻ്റെ സഹകരണത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്.
സംസ്ഥാന കർഷക മിത്രം അവാർഡ് ജേതാവ് അബ്ദുൾ റസാഖ് ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ
പി.ടി എ പ്രസിഡൻ്റ് കെ ഷാജി അധ്യക്ഷനായി.

‘ഫിഷർമാൻ ഫണ്ട് ബോർഡ് പ്രവർത്തനങ്ങളെക്കുറിച്ച്’ മത്സ്യഭവൻ കോഡിനേറ്റർ റാഹത്തും ‘മത്സ്യഭവനും നമ്മളും’ എന്ന വിഷയത്തിൽ എഫ് ഇ ഒ ബിസ്ന യും ക്ലാസുകൾ കൈകാര്യം ചെയ്തു.

പ്രധാനധ്യാപിക പി.ജി മിനി ടീച്ചർ , എസ് എം സി ചെയർമാൻ
കെ.പി ഹസ്കർ, കവിത വി.കെ സി, എന്നിവർ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top