
തൃശൂർ: തൃശൂർ താന്ന്യത്ത് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. താന്ന്യം വലിയകത്ത് ബാദുഷയുടെ മകൾ ബാദിറ (17) ആണ് മരിച്ചത്.താന്ന്യം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു ബാദിറ.
രാവിലെ നടന്ന പരീക്ഷ കഴിഞ്ഞ് ഉച്ചയോടെ വീട്ടിലേക്ക് മടങ്ങിയപ്പോൾ വീടിന് സമീപത്ത് വെച്ച് വഴിയിൽ കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന്റെ കാരണം വ്യക്തമല്ല.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





