അംഗൻവാടി വിദ്യാർത്ഥി കൾക്ക് യൂണിഫോം വിതരണം നടത്തി  പെരുമണ്ണ ക്ലാരി പഞ്ചായത്ത് 

    പെരുമണ്ണ ക്ലാരി :പെരുമണ്ണ ക്‌ളാരി ഗ്രാമ പഞ്ചായത്ത്‌ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി  പഞ്ചായത്തിലെ മുഴുവൻ അംഗൻവാടിയിലെ വിദ്യാർത്ഥി കൾക്കുള്ള യൂണിഫോം  വിതരണം ചൈതു. പഞ്ചായത്ത് പരിധിക്കുള്ളിലെ  ഇരുപത്തി അഞ്ചു അംഗൻവാടിയിൽ നിന്നായി നാനൂറിൽ കൂടുതൽ വിദ്യാർത്ഥികൾക്കാണ് യൂണിഫോം നൽകിയത്. ഇതോടെ താനൂർ ബ്ലോക്കിൽ വളവന്നൂർ പഞ്ചായത്തിന് ശേഷം ഈ പദ്ധതി നടപ്പാക്കുന്ന രണ്ടാമത്തെ പഞ്ചായത്തായി പെരുമണ്ണ ക്ലാരി പഞ്ചായത്ത്.വിതരണ ഉദ്ഘാടനം  പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി സി സാഹിറ നിർവഹിച്ചു, 

വൈസ് പ്രസിഡന്റ്‌ ഷെരീഫ് ചീമാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാരായ ലിബാസ് മൊയ്‌ദീൻ, ശംസു പുതുമ, വികസന ചെയർപേഴ്സൺ സഹല പാപ്പാലി, ക്ഷേമ കാര്യ ചെയർമാൻ പാറയിൽ ഷെരീഫ് എന്ന മോൻ, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ സൈനബ ചെമ്മീളി, മെമ്പർമാരായ സുബ്രമണ്യൻ എന്ന മണി, നസീറ കോഴിക്കൽ, സലാം ചോലയിൽ, സീനത്ത് പാറയിൽ, റഫീഖ് DP, സത്താർ പി ടി, ഖൈറുന്നിസ, കദീജ ഷെമീർ, ഷഹീമ മൻസൂർ,  സാദിക്ക് എം കെ, ICDS സൂപ്പർവൈസർ ജിനി കെ, ആസൂത്രണ സമിതി വൈസ് ചെയർമാൻ ഫൈസൽ പെരുമണ്ണ, ഇന്ത്യൻ റെയിൽവേ താരം സിറാജ് ചെമ്മീളി മുൻ മെമ്പർമാരായ, മുസ്തഫ കളത്തിങ്ങൾ, ജുബൈരിയ്യ അക്ബർ, സഫ്‌വാൻ പാപ്പാലി,മറ്റു അംഗൻവാടി ടീച്ചർ മാരും  വിദ്യാർത്ഥി കളും രക്ഷിതാക്കളും പങ്കെടുത്തു,

Share news
error: Content is protected !!
Scroll to Top