
പൂക്കിപ്പറമ്പ്: നാടിനെ നടുക്കിയ ബസ് അപകടം നടന്നിട്ട് 25 വർഷം. 44 പേരുടെ ജീവനാണ് കവർന്നെടുത്തത്. ഗുരുവായൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ‘പ്രണവം’ മുന്നിലുണ്ടായിരുന്ന അംബാസഡർ കാറിലിടിച്ച് പൂർണമായും കത്തിയമരുകയായിരുന്നു. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ബസ്സിന്റെ പ്രൊപ്പലർ ഷാഫ്റ്റ് പൊട്ടി പെട്രോൾ ടാങ്കിൽ തീ പിടിച്ചതാണ് അപകടകാരണം എന്ന് പറയുന്നു. പ്രതിയായ ഡ്രൈവർ രാമനാട്ടുകര സ്വദേശി സുധീർകുമാറിനെ നരഹത്യയ്ക്ക് ഹൈക്കോടതി അഞ്ചുവർഷം തടവിനും രണ്ടു ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു.
ബസിന്റെ വേഗം കുറയ്ക്കാൻ യാത്രക്കാർ ആവശ്യപ്പെട്ടിട്ടും സുധീർ തയ്യാറായില്ലെന്ന് കോടതി വിലയിരുത്തി. 2001 മാർച്ച് 11-നാണ് അപകടമുണ്ടായത്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





