
താനൂർ: പൂരപ്പുഴ ബോട്ടപകടവുമായി ബന്ധപ്പെട്ട് മന്ത്രി വി അബ്ദുറഹിമാനെതിരെ നടത്തുന്ന കലാപ നീക്കത്തിനും, വ്യാജ പ്രചാരണങ്ങൾക്കുമെതിരെ താനൂരിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
പരിപാടി സി.പി.ഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ ജയൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സമദ് താനാളൂർ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം എൻ ആദിൽ, ഏരിയ കമ്മിറ്റിയംഗങ്ങളായ കെ.ടി ശശി, ബാലകൃഷ്ണൻ ചുള്ളിയത്ത് തുടങ്ങിയവർ സംസാരിച്ചു. എം.അനിൽകുമാർ സ്വാഗതവും സി.പി അശോകൻ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




