
തിരൂരങ്ങാടി: പി.എസ്.എം.ഒ കോളേജ്2025-26 യൂണിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സാദിഖ് മെമ്മോറിയല്‍ കോളേജ് മാഗസിന്‍ അവാര്‍ഡ്’ പ്രഖ്യാപനവും അനുസ്മരണ ചടങ്ങും നടന്നു. ക്യാമ്പസ് സര്‍ഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ഈ അവാര്‍ഡിനായി കേരളത്തിലെ പ്രമുഖ കലാലയങ്ങളില്‍ നിന്നുള്ള 10 മാഗസിനുകളാണ് അവസാന റൗണ്ടില്‍ മാറ്റുരച്ചത്.
പി.എസ്.എം.ഒ കോളേജ് മാനേജര്‍ അബ്ദുറഹ്മാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അഹമദ് നിഹാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരൂരങ്ങാടി എം.എല്‍.എ കെ.പി.എ മജീദ് മുഖ്യാതിഥിയായി പങ്കെടുക്കുകയും അവാര്‍ഡ് പ്രഖ്യാപനം നടത്തുകയും ചെയ്തു. മാത്തമാറ്റിക്‌സ് വിഭാഗം മേധാവി ഡോ. രൂപേഷ് അനുസ്മരണ പ്രഭാഷണം നടത്തി. പി.എസ്.എം.ഒ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. നിസാമുദ്ദീന്‍ കെ. പ്രിന്‍സിപ്പല്‍ അഡ്രസ്സ് നിര്‍വ്വഹിച്ചു. സ്റ്റുഡന്റ് എഡിറ്റര്‍ ശഫീന്‍ എം.പി സ്വാഗതവും, യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഫാത്തിമ സെബ നന്ദിയും രേഖപ്പെടുത്തി. സ്റ്റാഫ് എഡിറ്റര്‍ മുഹമ്മദ് ശരീഫ്, യൂണിയന്‍ അഡൈ്വസര്‍ ഡോ. അബ്ദുല്‍ സമദ്, ഫൈന്‍ ആര്‍ട്‌സ് കോഡിനേറ്റര്‍ ഡോ. ഹസീബ്, സ്റ്റാഫ് ക്ലബ് ട്രഷറര്‍ ഡോ. ഷബീര്‍ വി.പി, മലയാളം വിഭാഗത്തിലെ ഡോ. സജ്‌ന മോള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
കോഴിക്കോട് ഫാറൂഖ് കോളേജിന്റെ ‘ചുറ്റ്’, കോഴിക്കോട് ലോ കോളേജിന്റെ ‘ഛേദ വിച്ഛേദങ്ങളുടെ മൂന്നാം പറ്റുക്കാര്‍’, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന്റെ ‘ഉരിമൈ മിരല്‍’, കോഴിക്കോട് ജെ.ഡി.ടി ഇസ്ലാമിക് കോളേജിന്റെ ‘ഉമുത്’, കോട്ടയം ഗവ. മെഡിക്കല്‍ കോളേജിന്റെ ‘അടിയൊഴുക്കുകള്‍’, പൊന്നാനി എം.ഇ.എസ് കോളേജിന്റെ ‘ബെര്‍ക്കാസ്’, മലപ്പുറം ഗവ. കോളേജിന്റെ ‘അന്‍കബൂത്ത്’, കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിന്റെ ‘പരാദം’, കോഴിക്കോട് പ്രോവിഡന്‍സ് വുമണ്‍സ് കോളേജിന്റെ ‘കിന്‍സുഗി’, മമ്പാട് എം.ഇ.എസ് കോളേജിന്റെ ‘മാപ്പ് ഓഫ് ചേഞ്ചസ്’ എന്നീ മാഗസിനുകളാണ് അവാര്‍ഡിനായുള്ള അവസാന റൗണ്ടില്‍ ഇടംപിടിച്ചത്





