Latest News

റിയാലിറ്റിഷോയില്‍ കൊലപാതകകുറ്റം ഏറ്റു പറഞ്ഞ യുവതി അറസ്റ്റില്‍

തമിഴ് റിയാലിറ്റിഷോയില്‍ പങ്കെടുത്ത സ്ത്രീ തന്റെ ഭര്‍ത്താവിനെ താന്‍ കൊലപ്പെടുത്തിയ കാര്യം വെളിപ്പെടുത്തിയതോടെ അറസ്റ്റിലായി.

ടിയാനന്‍മെന്‍ ചത്വരത്തില്‍ കാറിടിച്ച് 5മരണം; 38 പേര്‍ക്ക് പരിക്ക്

ബെയ്ജിങ് : ചൈനയിലെ ടിയാനന്‍മെന്‍ ചത്വരത്തില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ 5 പേര്‍മരിച്ചു. 38 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാറിലുണ്ടായിരുന്നു മൂന്നു പേരും രണ്ട് കാല്‍നടയാത്രക്കാരുമാണ് മരിച്ചത്.

ആക്ട് പുരസ്‌കാരം നെടുമുടി വേണുവിന്

തിരൂര്‍ : നാടക – സിനിമാ – കലാരംഗത്തെ സമഗ്ര സംഭാവനക്ക് ആക്ട് തിരൂര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് ചലച്ചിത്രതാരം നെടുമുടി വേണു അര്‍ഹനായി.

റിസര്‍വ് ബാങ്ക് ഭവന വാഹന വ്യക്തിഗത പലിശനിരക്ക് കൂട്ടും

മുംബൈ : പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് പുതിയ പണ നയം പ്രഖ്യാപിച്ചു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജ് ആണ് പുതിയ പ്രഖ്യാപനം നടത്തിയത്. റിസര്‍വ് ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയായ റിപ്പോ നിരക്ക്

മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ പ്ലാസ്റ്റിക് ഡിവൈഡര്‍ വലിച്ചെറിഞ്ഞ ആളെ തിരിച്ചറിഞ്ഞു

കണ്ണൂര്‍ : മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ പ്ലാസ്റ്റിക് ഡിവൈഡര്‍ വലിച്ചെറിഞ്ഞ ആളെ പോലീസ് തിരിച്ചറിഞ്ഞു. രാജേഷ് എന്നയാളാണ് ഡിവൈഡര്‍ വലിച്ചെറിഞ്ഞത്.

മോദിയുടെ റാലിക്ക് നേരെയുണ്ടായ ആക്രമണം മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി

പട്‌ന: പട്‌നയിലെ നരേന്ദ്ര മോദിയുടെ റാലിക്ക് നേരെ ആക്രമണം ഉണ്ടായേക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ വ്യക്തമാക്കി. ഇതോടെ ആക്രമണം തടയാന്‍ ആകാത്തത് ബീഹാര്‍

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ശൈത്യകാല ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

ദോഹ: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ശൈത്യകാല ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ചു. കോഴിക്കോട്ടേക്ക് പ്രതിദിന നേരിട്ടുള്ള സര്‍വീസിന് പുറമേ വെള്ളിയാഴ്ചകളില്‍ ഒരു സര്‍വീസും എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തും.

സൗദിയില്‍ വനിതാ ഡ്രൈവര്‍മാരെ പിടിക്കാനിറങ്ങിയ പോലീസിന്റെ വലയില്‍ കുടുങ്ങിയത് വേഷമാറിയ യുവാവ്

റിയാദ് : സൗദ്യ അറേബ്യയില്‍ സ്ത്രീകള്‍ വാഹനമോടിക്കുന്നതിനെതിരെയുള്ള നിയമം കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ പോലീസിന്റെ വലയില്‍ കുടുങ്ങിയത് ഒരു പതിനെട്ടുകാരന്‍.

ഒമാനില്‍ ഭര്‍ത്താവിനെ കുത്തികൊന്ന മലയാളി യുവതി അറസ്റ്റില്‍

മസ്‌കറ്റ് : വാക്കുതര്‍ക്കത്തിനിടെ ഭര്‍ത്താവിനെ കുത്തികൊന്ന മലയാളി യുവതിയെ ഒമാനി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ വടപുറം സ്വദേശിയായ മേപ്പുറത്ത് ബേബിയുടെ മകന്‍ ബെന്നിയെ കുത്തികൊന്ന കേസിലാണ് നിലമ്പൂര്‍ ചക്കാലകുത്ത് വിളയില്‍ ലീന പോലീസ് പിടിയിലായത്.

മുഖ്യമന്ത്രിക്ക് നേരെ കല്ലേറ്; ജില്ലയില്‍ വ്യാപക പ്രതിഷേധം.

മലപ്പുറം : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ കണ്ണൂരില്‍ നടന്ന ആക്രമണത്തില്‍ വ്യാപക പ്രതിഷേധം. കോണ്‍ഗ്രസ്സും അവരുടെ പോഷക സംഘടനകളും ജില്ലക്കകത്ത് നിരവധിയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.

error: Content is protected !!
Scroll to Top