Section

malabari-logo-mobile

മോദിയുടെ റാലിക്ക് നേരെയുണ്ടായ ആക്രമണം മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി

HIGHLIGHTS : പട്‌ന: പട്‌നയിലെ നരേന്ദ്ര മോദിയുടെ റാലിക്ക് നേരെ ആക്രമണം ഉണ്ടായേക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്...

narendra_modiപട്‌ന: പട്‌നയിലെ നരേന്ദ്ര മോദിയുടെ റാലിക്ക് നേരെ ആക്രമണം ഉണ്ടായേക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ വ്യക്തമാക്കി. ഇതോടെ ആക്രമണം തടയാന്‍ ആകാത്തത് ബീഹാര്‍ സര്‍ക്കാരിന്റെ വീഴ്ച മൂലമാണെന്ന വിമര്‍ശനം ശക്തമായിരിക്കുകയാണ്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സമയകുറവുമൂലം ഷിന്‍ഡെയും പാട്‌നാ സന്ദര്‍ശനം മാറ്റിവെച്ചു. അതേസമയം റാലി നടന്ന ഗാന്ധി മൈതാനിയില്‍ നിന്ന് ഒരു പൊട്ടാത്ത ബോംബ് കൂടി് കണ്ടെത്തി.

മോദിയുടെ റാലിക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന് കാണിച്ച് ഇന്റലിജന്‍സ് ബ്യൂറോ ബീഹാര്‍ എഡിജിപിക്ക് അയച്ച കത്ത് ഇന്നലെ പുറത്തു വന്നിരുന്നു. ഇതോടെ മുന്നറിയിപ്പുണ്ടായിട്ടും ആക്രമണം തടയാനാകാത്തതില്‍ സംശയം ഉണ്ടെന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റിലിയും ഇന്നലെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ വാക്കുകള്‍.

sameeksha-malabarinews

എന്നാല്‍ മോദിയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്നും ഷിന്‍ഡെ വ്യക്തമാക്കി. അതേ സമയം മുന്നറിയിപ്പുണ്ടായിട്ടും സ്‌ഫോടനം തടയാന്‍ കഴിയാത്തത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് വ്യക്തമായിരിക്കുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!