എയര്‍ ഇന്ത്യ എക്‌സ്പ്രസ് ശൈത്യകാല ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

20070110airindia1ദോഹ: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ശൈത്യകാല ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ചു. കോഴിക്കോട്ടേക്ക്  പ്രതിദിന നേരിട്ടുള്ള സര്‍വീസിന് പുറമേ വെള്ളിയാഴ്ചകളില്‍ ഒരു സര്‍വീസും എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തും. ദിവസേന കൊച്ചിയിലേക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തും. കോഴിക്കോട് വഴിയാണ് കൊച്ചിയിലേക്ക് പറക്കുക. മൂംബൈയിലേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളും ഇന്ത്യയിലെ ഏത് എയര്‍പോര്‍ട്ടില്‍ നിന്നും മികച്ച കണക്ഷനുകളുമാണ് ദോഹയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓപറേറ്റ് ചെയ്യുന്നത്. മംഗലാപുരത്തേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകളും നടത്തും.
കോഴിക്കോട്- കൊച്ചി റൂട്ടിലേക്കുള്ള സര്‍വീസ് രാത്രി എട്ടരയ്ക്ക് ദോഹയില്‍ നിന്നും പറന്നുയരും. വെള്ളിയാഴ്ചകളിലെ കോഴിക്കോട് സര്‍വീസ് കാലത്ത് പത്തരയ്ക്കാണ് പുറപ്പെടുക. മുംബൈയിലേക്കുള്ള സര്‍വീസ് വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി 8.55നാണ് ദോഹയില്‍ നിന്നും പുറപ്പെടുക. മംഗലാപുരത്തേക്കുള്ള വിമാനങ്ങള്‍ വ്യാഴം, ശനി ദവസങ്ങളില്‍ കാലത്ത് പത്തരക്ക് ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെടും. അനുവദിക്കപ്പെട്ട 20 കിലോഗ്രാമിന് പുറമേ 30 റിയാല്‍ അടച്ചാല്‍ 10 കിലോ കൂടി യാത്രക്കാര്‍ക്ക് കൊണ്ടുപോകാനാവും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതാണ്.

Share news
error: Content is protected !!
Scroll to Top