സൗദിയില്‍ വനിതാ ഡ്രൈവര്‍മാരെ പിടിക്കാനിറങ്ങിയ പോലീസിന്റെ വലയില്‍ കുടുങ്ങിയത് വേഷമാറിയ യുവാവ്

628x471റിയാദ് : സൗദ്യ അറേബ്യയില്‍ സ്ത്രീകള്‍ വാഹനമോടിക്കുന്നതിനെതിരെയുള്ള നിയമം കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ പോലീസിന്റെ വലയില്‍ കുടുങ്ങിയത് ഒരു പതിനെട്ടുകാരന്‍. മുഖംമറച്ചെത്തിയ വനിതാ ഡ്രൈവറെ പിടികൂടാനായി മുഖാവരണം നീക്കിയപ്പോളാണ് പര്‍ദ്ദ ധരിച്ചെത്തിയത് സ്ത്രീയല്ല പുരുഷനാണെന്ന് തിരിച്ചറിഞ്ഞത്. യാന്‍പൂ വിലാണ് സംഭവം. സ്ത്രീ ഡ്രൈവര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് താന്‍ വേഷമാറിയതെന്നാണ് യുവാവിന്റെ ഭാഷ്യം.

പോലീസിന്റെ പരിശോധനയില്‍ 13 വനിതാ ഡ്രൈവര്‍മാര്‍ കുടുങ്ങി. ഈ നിയമത്തിനെതിരെ സൗദ്യ അറേബ്യയില്‍ സ്ത്രീകള്‍ക്കിടയില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top