തുണിക്കടയില്‍ നിന്നും പാമ്പിനെ പിടികൂടി

തിരൂര്‍ : വസ്ത്ര സ്ഥാപനത്തിനുള്ളില്‍ നിന്നും പാമ്പിനെ പിടികൂടി. തിരൂര്‍ ബസ്സ്റ്റാന്‍ഡിന് സമീപത്തെ മുംതാസ് ടെക്സ്റ്റയില്‍സിലാണ് പാമ്പിനെ കണ്ടത്. തിങ്കളാഴ്ച രാവിലെ ഒമ്പതിന് ജീവനക്കാരി വസ്ത്രമെടുത്തപ്പോഴാണ് റാക്കില്‍ പാമ്പിനെ കണ്ടത്. ഇവര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് പാമ്പ് പിടിത്ത വിദഗ്ധന്‍ പറവണ്ണ ഹംസയെ വരുത്തി പാമ്പിനെ പിടികൂടുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top