ഒമാനില്‍ ഭര്‍ത്താവിനെ കുത്തികൊന്ന മലയാളി യുവതി അറസ്റ്റില്‍

Untitled-1 copyമസ്‌കറ്റ് : വാക്കുതര്‍ക്കത്തിനിടെ ഭര്‍ത്താവിനെ കുത്തികൊന്ന മലയാളി യുവതിയെ ഒമാനി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ വടപുറം സ്വദേശിയായ മേപ്പുറത്ത് ബേബിയുടെ മകന്‍ ബെന്നിയെ കുത്തികൊന്ന കേസിലാണ് നിലമ്പൂര്‍ ചക്കാലകുത്ത് വിളയില്‍ ലീന പോലീസ് പിടിയിലായത്.

കഴിഞ്ഞ ദിവസം ഇവര്‍ തമ്മില്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ വെച്ച് വാക്കുതര്‍ക്കമുണ്ടാവുകയും ലീന കത്തിയെടുത്ത് ബെന്നിയെ കുത്തുകയുമായിരുന്നു.

ബെന്നിയുടെ മൃതദേഹം മസ്‌കറ്റിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നിലമ്പൂരിലെ സെന്‍ മാത്യൂസ് സിഎസ്‌ഐ പള്ളിയില്‍ സംസ്‌കരിക്കും.

ഇവര്‍ക്ക് താനിയ, അതിദി എന്നീ രണ്ട് പെണ്‍കുട്ടികളുമുണ്ട്.

 

Share news
error: Content is protected !!
Scroll to Top