റിയാലിറ്റിഷോയില്‍ കൊലപാതകകുറ്റം ഏറ്റു പറഞ്ഞ യുവതി അറസ്റ്റില്‍

തമിഴ് റിയാലിറ്റിഷോയില്‍ പങ്കെടുത്ത സ്ത്രീ തന്റെ ഭര്‍ത്താവിനെ താന്‍ കൊലപ്പെടുത്തിയ കാര്യം വെളിപ്പെടുത്തിയതോടെ അറസ്റ്റിലായി. 38 കാരിയായ സുമതി എന്ന സ്ത്രീയാണ് കാമുകന്‍ ടി രാജനു (49) മായി ചേര്‍ന്ന് ഭര്‍ത്താവ് ധനശേഖര്‍ (46) നെ വിഷം കൊടുത്ത് കൊലപ്പെടുത്തിയത്.

അഞ്ചു മാസം മുമ്പാണ് തിരവാരൂര്‍ ജില്ലാ സ്വദേശിയും സര്‍ക്കാര്‍ സ്‌കൂള്‍ പ്രധാനധ്യാപകനുമായ ധനശേഖര്‍ മരിച്ചത്. അതേ സമയം ഇയാളുടെ മരണം ആത്മഹത്യയായിരുവെന്നാണ് പോലീസ് നിഗമനം. എന്നാല്‍ സുമതി റിയാലിറ്റി ഷോയിലെ വെളിപ്പെടുത്തലിന് മുമ്പ് തന്നെ ഭര്‍ത്താവിനെ താന്‍ കൊലപ്പെടുത്തിയ കാര്യം ബന്ധുക്കളോട് പറഞ്ഞിരുന്നുവത്രെ.

സുമതി ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപികയാണ്.

സുമതിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കാമുകന്‍ രാജനും ഇവര്‍ക്കുമെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top