Section

malabari-logo-mobile

റിസര്‍വ് ബാങ്ക് ഭവന വാഹന വ്യക്തിഗത പലിശനിരക്ക് കൂട്ടും

HIGHLIGHTS : മുംബൈ : പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് പുതിയ പണ നയം പ്രഖ്യാപിച്ചു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജ് ആണ് പുതിയ പ്രഖ്യാപനം ...

TH22_BU_RBI_900449fമുംബൈ : പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് പുതിയ പണ നയം പ്രഖ്യാപിച്ചു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജ് ആണ് പുതിയ പ്രഖ്യാപനം നടത്തിയത്. റിസര്‍വ് ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയായ റിപ്പോ നിരക്ക് 0.25 ശതമാനം വര്‍ദ്ധിപ്പിച്ചു. കൂടാതെ ബാങ്കുകള്‍ക്ക് ദൈനംദിന വായ്പയായി നല്‍കാനുള്ള എംഎസ്എഫ് നിരക്കില്‍ 0.25 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. പണപെരുപ്പം തടയുക എന്ന ലക്ഷ്യം കണ്ടുകൊണ്ടു മാത്രമാണ് പുതിയ പണനയ റിപ്പോര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മറ്റുള്ള ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശ നിരക്കായ റിപ്പോ നിരക്ക് നിലവില്‍ 7.5 ശതമാനം ആയിരുന്നു. ഇത് 7.75 ശതമാനമായി. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കുന്ന അധിക പണത്തിന് നല്‍കുന്ന നിരക്കായ റിസര്‍വ് റിപ്പോ നിരക്ക് 6.75 ശതമാനമായിരിക്കും. കൂടാതെ ബാങ്കുകളുടെ ദൈനംദിനാവശ്യത്തിനായി എടുക്കുന്ന വായ്പയുടെ പലിശാ നിരക്ക് 8.75 ശതമാനമായണ് കുറച്ചിരിക്കുന്നത്.

sameeksha-malabarinews

ബാങ്കുകളുടെ പലിശാനിരക്ക് കൂട്ടിയ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന വായ്പകളുടെ പലിശയും കൂടിയേക്കും. ഭവന വാഹന വായ്പകളെയായിരിക്കും ഇത് പ്രധാനമായും ബാധിക്കുക. കൂടാതെ ചെറുകിട വ്യവസായങ്ങളുടെ നിലനില്‍പ്പിനെയും പലിശനിരക്ക് ബാധിച്ചേക്കും. എന്നാല്‍ റിപ്പോ നിരക്ക് വര്‍ദ്ധിപ്പിച്ച് കൊണ്ട് പണ ലഭ്യത കൂടിയ നടപടിയെ ഓഹരിവിപണി സ്വാഗതം ചെയ്യുകയാണ് ഉണ്ടായത്. ഈ തീരുമാനം നിലവില്‍ വന്ന ഉടനെ തന്നെ സെന്‍സസ് 100 പോയിന്റിലേറെ ഉയര്‍ന്നിരിക്കുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!