ആക്ട് പുരസ്‌കാരം നെടുമുടി വേണുവിന്

nedumudi_venu_1 (1)തിരൂര്‍ : നാടക – സിനിമാ – കലാരംഗത്തെ സമഗ്ര സംഭാവനക്ക് ആക്ട് തിരൂര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് ചലച്ചിത്രതാരം നെടുമുടി വേണു അര്‍ഹനായി. നാടന്‍ കലകളുടെ പ്രോല്‍സാഹനത്തിനും നാടക സിനിമാ രംഗത്തെ സമഗ്ര സംഭാവനകളും കണക്കിലെടുത്താണ് നെടുമുടി വേണുവിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. പതിനായിരം രൂപയും ശില്‍പ്പവും അടങ്ങിയതാണ് പുരസ്‌കാരം. കെ എക്‌സ് ആന്റോ ചെയര്‍മാനും ഡോ. പി എ രാധാകൃഷ്ണന്‍, സരസ്വതി നമ്പൂതിരി എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

ആക്ട് നാടകമേള ആരംഭിക്കുന്ന നവംബര്‍ പത്തിന് വൈകീട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും.

കെ ടി മുഹമ്മദ്, മാള അരവിന്ദന്‍, കവിയൂര്‍ പൊന്നമ്മ, മധു, സുകുമാരി, കൊല്ലം ജി കെ പിള്ള, കെപിസി ലളിത എന്നിവര്‍ക്കാണ് മുമ്പ് ആക്ട് പുരസ്‌കാരം ലഭിച്ചത്.

 

Share news
error: Content is protected !!
Scroll to Top