Latest News

സിപിഐഎം നിരാഹാര സമരം അവസാനിപ്പിച്ചു

തിരു : വിലകയറ്റത്തിനും പാചകവാതക വിലവര്‍ദ്ധനവിനുമെതിരെ സിപിഐഎം 1,400 കേന്ദ്രങ്ങളില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആക്കി ഉയര്‍ത്തുമെന്ന തീരുമാനത്തെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. സമരം തുടങ്ങി നാലാം ദിവസമാണ് സമരം അവസാനിപ്പിക്കുന്നത്.

സുനന്ദ പുഷ്‌കറിന്റെ ശവസംസ്‌കാരം ദില്ലിയില്‍

ദില്ലി : ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ശവസംസ്‌കാരം ദില്ലിയിലെ ലോധി റോഡ് ശ്മശാനത്തില്‍ നടക്കും. എയിംസ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടക്കും. 3 മണിക്കൂറുകളോളം പോസ്റ്റ്‌മോര്‍ട്ടം നീളും. അഞ്ചംഗ ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്.

ഹോക്കി ടീം സെലക്ഷന്‍

മലപ്പുറം: എറണാകുളം മഹാരാജസ് കോളെജ് ഗ്രൗണ്ടില്‍ ജനുവരി 23,24,23 തീയതിളില്‍ നടക്കുന്ന സംസ്ഥാന സബ് ജൂനിയര്‍ ഹോക്കി ചാംപ്യന്‍ഷിപ്പിനുള്ള ആണ്‍കുട്ടുകളുടെയും

തിരൂരിനെ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള നടപടി തുടങ്ങി

തിരൂര്‍: നഗരത്തെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ നഗരസഭ നടപടി തുടങ്ങി. മാര്‍ച്ച് 31 നകം സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് വിമുക്ത നഗരമാക്കി മാറ്റുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് നഗര്‍ ചെയര്‍പേഴ്‌സന്‍ കെ. സഫിയ പറഞ്ഞു.

ഇന്‍ഫര്‍മേഷന്‍ സെക്രട്ടേറിയറ്റ് : രൂപീകരണ നടപടികള്‍ ചര്‍ച്ചയിലെന്ന് മന്ത്രി കെ.സി.ജോസഫ്

തിരു: ഇന്‍ഫര്‍മേഷന്‍ സെക്രട്ടേറിയറ്റ് രൂപീകരിക്കുന്നത് സംബന്ധിച്ച നടപടികള്‍ ചര്‍ച്ച ചെയ്തു വരുകയാണെന്ന് ഇന്‍ഫര്‍മേഷന്‍ -പബ്ലിക് റിലേഷന്‍സ് വകുപ്പു മന്ത്രി കെ.സി.ജോസഫ്. തിരുവനന്തപുരം വൈഎംസിഎ ഹാളില്‍ സംഘടിപ്പിച്ച പിആര്‍ഡി സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരപ്പനങ്ങാടിയില്‍ 14 കാരനെ പീഡിപ്പിച്ച റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍ റിമാന്‍ഡില്‍

പരപ്പനങ്ങാടി : വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ റിട്ട. ഡെപ്യൂട്ടി തഹസില്‍ ദാര്‍ പോലീസ് പിടിയില്‍. പത്താംക്ലാസ് വിദ്യാര്‍ത്ഥിയും ചെറിയ തോതില്‍ ബുദ്ധിവൈകല്ല്യവുമുള്ള കുട്ടിയെ അശ്ലീല ചിത്രങ്ങളും മദ്യവും നല്‍കി

ശശി തരൂരിനെ അറസ്റ്റ് ചെയ്‌തേക്കും

ദില്ലി :സുനന്ദ പുഷ്‌കറിന്റെ അസ്വാഭാവികമരണം അന്വേഷിക്കുന്ന സംഘം ശരിയായ ദിശയില്‍ അന്വേഷണം നീക്കിയാല്‍ കേന്ദ്രമന്ത്രി ശശിതരൂരിനെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് നിയമ വിദഗ്്ദ്ധര്‍.
മരണം ആത്മഹത്യയാണെന്ന്

സുനന്ദ പുഷ്‌ക്കറിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സുനന്ദ പുഷ്‌ക്കറിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി നിലയില്‍ കണ്ടെത്തി. ഇന്ന് രാത്രി എട്ടര മണിസമയത്ത് ശശിതരൂരാണ് സുനന്ദയെ മരിച്ചനിലയില്‍ ആദ്യം കണ്ടെതെന്നാണ് പ്രാഥമിക വിവരം.

രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കില്ല; സോണിയ

ദില്ലി : പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കില്ലെന്ന് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയഗാന്ധി. എഐസിസി സമ്മേളനത്തില്‍ സംസാരിക്കവെയാണ് സോണിയ ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസ്സ് വര്‍ക്കിങ്ങ് കമ്മറ്റി തീരുമാനം അന്തിമമാണെന്നും സോണിയാ ഗാന്ധി വ്യക്തമാക്കി.
പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും രാഹുലിനായി മുദ്രാവാക്യം മുഴക്കിയപ്പോഴായിരുന്നു സോണിയയുടെ പ്രതികരണം.

തന്റെ സഖാവിനെ അഭിവാദ്യം ചെയ്യാന്‍ അമ്മായി സമരപന്തലില്‍

പരപ്പനങ്ങാടി : പാചക വാതക വിലവര്‍ദ്ധനക്കെതിരെ പരപ്പനങ്ങാടിയില്‍ നിരാഹാരമിരിക്കുന്ന സിപിഐഎം ഏരിയാ കമ്മറ്റി അംഗം തുടിശ്ശേരി കാര്‍ത്തികേയനെ അഭിവാദ്യം ചെയ്യാന്‍ ‘അമ്മായി’ എന്ന് നാട്ടുകാര്‍ വിളിക്കുന്ന 76 കാരി പാത്തുമ്മയെത്തിയത് പ്രവര്‍ത്തകരില്‍ ആവേശമായി.

error: Content is protected !!
Scroll to Top