വള്ളിക്കുന്നിൽ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി

വള്ളികുന്ന് അരിയല്ലൂർ ജംഗ്ഷൻ ജനവാസ മേഖലയിൽ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി.

ഹനുമാൻ കുരങ്ങിനെ കണ്ടതോടെ നാട്ടുകാർ ഏറെ കൗതുകത്തിലാണ് . സാധാരണയായി വനപ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന ഹനുമാൻ കുരങ്ങിനെ (ഗ്രേ ലംഗൂർ) വള്ളികുന്ന് അരിയല്ലൂർ ജംഗ്ഷൻ പ്രദേശത്താണ് കണ്ടെത്തിയിരിക്കുന്നത്.

​ കറുത്ത മുഖവും നീളമേറിയ വാലുമുള്ള ഈ കുരങ്ങ് വീടുകളുടെ മുകളിലും മരക്കൊമ്പുകളിലും ചാടിച്ചാടി ഇരിക്കുകയാണ്. നിലവിൽ നാട്ടുകാർക്ക് ശല്യമൊന്നും ഉണ്ടാക്കുന്നില്ലെങ്കിലും അപ്രതീക്ഷിതമായി എത്തിയ അതിഥിയെക്കണ്ട് ചെറിയ രീതിയിലുള്ള ആശങ്കയും നിലനിൽക്കുന്നുണ്ട്.

വനം വകുപ്പിനെ വിവരം അറിയിച്ചതായാണ് വിവരം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top