സുനന്ദ പുഷ്‌ക്കറിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

sunandaaദില്ലി:  കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷക്കറിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാത്രി എട്ടര മണിസമയത്ത് ശശിതരൂരാണ് സുനന്ദയെ മരിച്ചനിലയില്‍ ആദ്യം കണ്ടെതെന്നാണ് പ്രാഥമിക വിവരം. എഐസിസി സമ്മേളനത്തില്‍ പങ്കെടുത്ത് ശശി തരൂര്‍ തിരിച്ചു മുറിയിലെത്തിയപ്പോള്‍ സുനന്ദയെ മരിച്ച് നിലയില്‍ കാണുകയായിരുന്നു എന്നാണ് ശശി തരൂര്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത് . മറിച്ച് മുറി തുറക്കാത്തതിനെ തുടര്‍ന്ന് ഹൗസ്‌കീപ്പിങ്ങ് ജീവനക്കാര്‍ മറ്റെരു കാര്‍ഡ് ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് മരണവിവരം അറിഞ്ഞുതെന്നും ഇത് ശശി തരൂരിനെ അറിയി്ച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

ദില്ലിയിലെ ലീല പാലസിലെ ഹോട്ടലിലെ 345 നമ്പര്‍ മുറിയിലാണ് സുനന്ദപുഷ്‌ക്കറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒമ്പതര മണിയോടെയാണ് പോലീസിനെ വിവരമറിയിക്കുന്നത്. ശശിതരൂര്‍ തന്നെയാണ് പോലീസില്‍ വിവരമറിയിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ട്ത്തിനായി ആള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സിലേക്ക് കൊണ്ടുപോയി. സുനന്ദ പുഷക്കര്‍ ഉണ്ടായിരുന്ന മുറി പോലീസ് സീല്‍ ചെയ്തു. രാത്രിയില്‍ തന്നെ പോീലസ് ഫോറന്‍സിക് പരിശോധന നടത്തിവരകയാണ്. ഹോട്ടലിലെ സിസി ടിവി ചിത്രങ്ങളും പരിശോധിച്ചുവരികയാണ്.

 

Share news
error: Content is protected !!
Scroll to Top