Section

malabari-logo-mobile

ശശി തരൂരിനെ അറസ്റ്റ് ചെയ്‌തേക്കും

HIGHLIGHTS : ദില്ലി :സുനന്ദ പുഷ്‌കറിന്റെ അസ്വാഭാവികമരണം അന്വേഷിക്കുന്ന സംഘം ശരിയായ ദിശയില്‍ അന്വേഷണം നീക്കിയാല്‍ കേന്ദ്രമന്ത്രി ശശിതരൂരിനെ അറസ്റ്റ് ചെയ്യേണ്ടി വ...

sasi tharoorദില്ലി :സുനന്ദ പുഷ്‌കറിന്റെ അസ്വാഭാവികമരണം അന്വേഷിക്കുന്ന സംഘം ശരിയായ ദിശയില്‍ അന്വേഷണം നീക്കിയാല്‍ കേന്ദ്രമന്ത്രി ശശിതരൂരിനെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് നിയമ വിദഗ്്ദ്ധര്‍.

മരണം ആത്മഹത്യയാണെന്ന് തെളിഞ്ഞാല്‍ കഴിഞ്ഞ ദിവസം സുനന്ദ ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷ്വണപരിധിയില്‍ വരും ഭര്‍ത്താവ് തന്നെ വേദനിപ്പിച്ച് മറ്റൊരു സ്ത്രീയുമായി വഴിവിട്ട ബന്ധം പുല്‍ര്‍ത്തുന്നതായി പറഞ്ഞിരുന്നു. ഇത് ഈ അസ്വാഭാവികമരണത്തിന് കാരാണമാകുകയാണെങ്ങില്‍ഗാര്‍ഹിക പീഢനത്തിന് 498 എ വകുപ്പ് പ്രകാരം ജാമ്യമില്ല വകുപ്പ്് പ്രകാരം കേസെടുക്കേണ്ടിവരികയും ശശി തരൂരിനെ അറസ്റ്റ് വരുമെന്നാണ് നിയമവിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നത്.

sameeksha-malabarinews

മരിക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് ശശി തരൂരിന്റെ സുഹൃത്തും പാക് മാധ്യമപ്രവര്‍ത്തകയുമാ മെഹര്‍താരറുമായുണ്ടായ വാക്‌പോരും ഇവരെ ഏറെ അസ്വസ്ഥമാക്കിയിരുന്നു എ്‌നാണ് സുനന്ദയുടെ അവസാന ട്വീറ്റുകളില്‍ വ്യക്തമാക്കുന്നത്.

 

ഇത് തന്നെയാണ് സുനന്ദക്ക് അസുഖമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശശി തരൂര്‍ ശ്രമിക്കുന്നത്. മരണവിവരം പുറത്തുവിടുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് തന്റെ ഭാര്യക്ക് അസുഖമാണെന്നും തന്റെ സാമിപ്യം അവള്‍ക്ക് ആവിശ്യമാണെന്നും തനിക്ക് ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനാവില്ലെന്നും ട്വീറ്റ് ചെയ്തിരുന്നു. ടിബി പോലുള്ള അസുഖങ്ങള്‍ സുനന്ദയെ അലട്ടിയിരുന്നെന്ന് തരൂരിന്റെ പ്രൈവറ്റ് സക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എന്നാല്‍ സുനന്ദ പൂര്‍ണ്ണ ആരോഗ്യവതിയാണെന്നാണ് കഴിഞ്ഞ ദിവസങ്ങളി്ല്‍ ചികിത്സ നടത്തിയ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നടന്ന പരിശോധനഫലങ്ങളില്‍ വ്യക്തമാകുന്നത്.

പോസ്റ്റ്‌മോര്‍ട്ട്ം റിപ്പോര്‍ട്ട് പുറത്ത് വരുന്നതോടെ മരണം ആത്മഹത്യയാണോ അസുഖം കാരണമാണോ മറ്റന്തെങ്ങിലും നടന്നി്ട്ടുണ്ടോ എന്ന് ബോധ്യമാവു. ഈ മരണത്തിന് ശശി തരൂരിന്റെ പ്രവര്‍ത്തികള്‍ ഏതങ്ങിലും തരത്തില്‍ കാരണമായിട്ടുണ്ടെങ്ങില്‍ അത് അദ്ദേഹത്തിന്റെ രാജിയിലേക്കും അറസ്റ്റിലേക്കുമായിരിക്കും കാര്യങ്ങളെ കൊണ്ടെത്തിക്കുക

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!