പരപ്പനങ്ങാടിയില്‍ 14 കാരനെ പീഡിപ്പിച്ച റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍ റിമാന്‍ഡില്‍

പരപ്പനങ്ങാടി : വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ റിട്ട. ഡെപ്യൂട്ടി തഹസില്‍ ദാര്‍ സുബ്രഹ്മണ്യന്‍ പോലീസ് പിടിയില്‍. പത്താംക്ലാസ് വിദ്യാര്‍ത്ഥിയും ചെറിയ തോതില്‍ ബുദ്ധിവൈകല്ല്യവുമുള്ള കുട്ടിയെ അശ്ലീല ചിത്രങ്ങളും മദ്യവും നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്.

കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വഭാവികതയെ തുടര്‍ന്ന് വീട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കുട്ടിയെ കൗണ്‍സിലിന് വിധേയമാക്കിയിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ഇതേ കുറിച്ച് അനേ്വഷിച്ചതോടെയാണ് സംഭവം പുറത്തായത്. കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് പോയ കുട്ടിയെ ഇയാള്‍ നിര്‍ബന്ധിച്ച് വാനില്‍ നിന്നിറക്കി ഭീഷണിപ്പെടുത്തിയതായും പറയുന്നുണ്ട്. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥി വീട്ടുകാരോട് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് പരപ്പനങ്ങാടി എസ്‌ഐ അനില്‍ കുമാര്‍ മേപ്പള്ളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഇയാളെ പരപ്പനങ്ങാടി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

 

Share news
error: Content is protected !!
Scroll to Top