Section

malabari-logo-mobile

ഇന്‍ഫര്‍മേഷന്‍ സെക്രട്ടേറിയറ്റ് : രൂപീകരണ നടപടികള്‍ ചര്‍ച്ചയിലെന്ന് മന്ത്രി കെ.സി.ജോസഫ്

HIGHLIGHTS : തിരു: ഇന്‍ഫര്‍മേഷന്‍ സെക്രട്ടേറിയറ്റ് രൂപീകരിക്കുന്നത് സംബന്ധിച്ച നടപടികള്‍ ചര്‍ച്ച ചെയ്തു വരുകയാണെന്ന് ഇന്‍ഫര്‍മേഷന്‍ -പബ്ലിക് റിലേഷന്‍സ് വകുപ്പു ...

STAFF ASSN-2തിരു: ഇന്‍ഫര്‍മേഷന്‍ സെക്രട്ടേറിയറ്റ് രൂപീകരിക്കുന്നത് സംബന്ധിച്ച നടപടികള്‍ ചര്‍ച്ച ചെയ്തു വരുകയാണെന്ന് ഇന്‍ഫര്‍മേഷന്‍ -പബ്ലിക് റിലേഷന്‍സ് വകുപ്പു മന്ത്രി കെ.സി.ജോസഫ്. തിരുവനന്തപുരം വൈഎംസിഎ ഹാളില്‍ സംഘടിപ്പിച്ച പിആര്‍ഡി സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പബ്ലിക് റിലേഷന്‍സ് വകുപ്പ് സര്‍ക്കാരിന്റെ കണ്ണും കാതും നാവുമാണ്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കപ്പുറത്ത് സര്‍ക്കാരിനോട് പ്രതിബദ്ധതയും ആത്മാര്‍ഥതയുമുണ്ടാകണം. വിവര വിനിമയ രംഗത്ത് ഏറെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനനുസരിച്ച് വകുപ്പിലും പ്രവര്‍ത്തനങ്ങളിലും നവീകരണമുണ്ടാകണം. അത്തരം മാറ്റങ്ങളുടെ പ്രതിഫലനങ്ങള്‍ പ്രവര്‍ത്തനത്തില്‍ വരുത്തേണ്ടതുണ്ട്. കാലഹരണപ്പെട്ട രീതിയില്‍ മുന്നോട്ടു പോകാന്‍ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിനു കഴിയുകയില്ലെന്നും മന്ത്രി പറഞ്ഞു.
സമൂഹത്തിലെ ചലനങ്ങള്‍ സര്‍ക്കാരിനു അറിയുന്നതിനും ഗവണ്‍മെന്റിന്റെ നേട്ടങ്ങള്‍ പൊതുസമൂഹത്തിലെത്തിക്കുന്നതിനുമുള്ള ഉത്തരവാദിത്തം ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിനുള്ളതാണ്. സെക്രട്ടേറിയറ്റോ മറ്റ് വകുപ്പുകളോ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി സമയക്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന പിആര്‍ഡിയുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന് മുതല്‍ക്കൂട്ടാണെന്നും മന്ത്രി പറഞ്ഞു.
തെറ്റ് കണ്ടെത്തുന്നതിനും വിമര്‍ശിക്കുന്നതിനും കാത്തു നില്‍ക്കുന്നവരാണ് സമൂഹത്തിലേറെയും. പ്രവര്‍ത്തനങ്ങളില്‍ മനസര്‍പ്പിച്ചുകൊണ്ടുള്ള മുന്നോട്ടുപോക്ക് ഇത്തരം വിമര്‍ശനങ്ങളെ അതിജീവിക്കുന്നതിനും തെറ്റുകള്‍ പറ്റാതെ മുന്നോട്ടു പോകുന്നതിനും സഹായകമാകും. ആധുനീക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തനങ്ങളില്‍ ചിട്ടപ്പെടുത്തലുകളുണ്ടാക്കണം. സര്‍ക്കാരിന്റെ അവിഭാജ്യ ഘടകമായ പിആര്‍ഡി പ്രത്യേകം വകുപ്പ് എന്നതിനൊപ്പം സെക്രട്ടേറിയറ്റിന്റെ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വകുപ്പിന് പ്രവര്‍ത്തന രീതികളനുസരിച്ച് മാന്യതയും അംഗീകാരവും നല്‍കാന്‍ സര്‍ക്കാര്‍ തയാറാണ്. ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്നതിനും സര്‍ക്കാരിന്റെ നേട്ടങ്ങളും സന്ദേശങ്ങളും പ്രവര്‍ത്തനങ്ങളും ഗുണഭോക്താക്കളായ ജനങ്ങളിലെത്തിക്കുന്നതിനും വകുപ്പിന് കഴിയണം. സര്‍ക്കാരിന്റെ 100 ദിന പരിപാടികളും ജനസമ്പര്‍ക്ക പരിപാടിയുടെ വിജയത്തിനും പിആര്‍ഡി നല്‍കിയ സംഭാവനകള്‍ മഹത്തരമാണെന്നും മന്ത്രി പറഞ്ഞു.
പിആര്‍ഡിക്ക് ശമ്പള തുല്യത അനുവദിക്കുന്നതിനുള്ള നടപടികള്‍ റോക്കറ്റ് വേഗതയിലാണ് നടന്നത്. പല വേലിക്കെട്ടുകളും മറികടന്നാണ് ഫയല്‍ നീങ്ങിയതും. ധനവകുപ്പു നിരാകരിച്ചിട്ടും പിആര്‍ഡിയുടെ ആവശ്യം ന്യായമെന്ന് മനസിലാക്കി മുഖ്യമന്ത്രിയും ധനമന്ത്രിയും മന്ത്രിസഭാംഗങ്ങളും പിന്തുണച്ചതിനാലാണ് അനോമലി പരിഹരണം വേഗത്തിലായത്. ഒച്ചിന്റെ വേഗതയില്‍ നീങ്ങുന്ന ഫയലുകള്‍ വേഗത്തില്‍ നീങ്ങിയാല്‍ സമൂഹത്തിന് അത് ഏറെ ഗുണകരമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പിആര്‍ഡി സ്റ്റാഫ് അസോസിയേഷന്‍ പ്രസിഡന്റും പ്രസ് അക്കാദമി സെക്രട്ടറിയുമായ വി.ആര്‍.അജിത്കുമാര്‍ അധ്യക്ഷനായിരുന്നു. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ മിനി ആന്റണി ഐഎഎസ്, അഡീഷണല്‍ ഡയറക്ടര്‍ സി.രമേശ് കുമാര്‍, ഡപ്യൂട്ടി ഡയറക്ടറും അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ കെ.സന്തോഷ്‌കുമാര്‍, ജോയിന്റ് സെക്രട്ടറി അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.എഫ്.ദിലീപ്കുമാര്‍, കള്‍ച്ചറല്‍ ഡവലപ്‌മെന്റ് ഓഫീസറും അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ പൂവറ്റൂര്‍ ബാഹുലേയന്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായ സലിന്‍ മാങ്കുഴി, ഉണ്ണിക്കൃഷ്ണന്‍ കുടുക്കേംകുന്നത്ത് , മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍ പി.ആര്‍.ബാലചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
വകുപ്പിന്റെ ചരിത്രത്തില്‍ തന്നെ നിര്‍ണായകവും സ്വാഗതാര്‍ഹവുമായ തീരുമാനങ്ങളിലൂടെ വകുപ്പിനെ ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കുന്ന പിആര്‍ഡി മന്ത്രി കെ.സി.ജോസഫിന് കണ്‍വന്‍ഷനില്‍ സ്വീകരണവും നല്‍കി. ഇക്കഴിഞ്ഞ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിച്ച വകുപ്പിലെ ഡപ്യൂട്ടി ഡയറക്ടര്‍മാരായ പി.ആര്‍.ബാലചന്ദ്രന്‍, സേവ്യര്‍ പ്രൈമസ് രാജന്‍, പി.എസ്.സുരേഷ്, അഡീഷണല്‍ ഡയറക്ടര്‍മാരായിരുന്ന ജേക്കബ്ബ് സാംസണ്‍, വി.ശുഭാമണി എന്നിവരെ മന്ത്രി കെ.സി.ജോസഫ് ചടങ്ങില്‍ ആദരിച്ചു.

sameeksha-malabarinews

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!