യുവാവ് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു

കൊല്ലം: പരവൂരില്‍ യുവാവ് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. മകന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. പരവൂര്‍ പൂതക്കുളം കൃഷിഭവനത്തിന് സമീപം ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം. ശ്രീജു(46) ആണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചത്.

പ്രീത(39), ശ്രീനന്ദ(14) എന്നിവരാണ് മരിച്ചത്. പതിനേഴുകാരനായ ശ്രീരാഗ് ഗുരുതരാവസ്ഥയില്‍ കൊട്ടിയം ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീജുവിന്റെ നിലയും ഗുരുതരമാണ്. ഇയാള്‍ ഭാര്യയ്ക്കും മക്കള്‍ക്കും വിഷം നല്‍കിയ ശേഷമാണ് കഴുത്തറുത്തത്.

രാവിലെ വീട് തുറക്കാത്തതിനെ തുറന്ന് സമീപത്ത് താമസിക്കുന്ന സഹോദരന്‍ എത്തി നോക്കിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.

Share news
error: Content is protected !!
Scroll to Top