Section

malabari-logo-mobile

തിരൂരിനെ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള നടപടി തുടങ്ങി

HIGHLIGHTS : തിരൂര്‍: നഗരത്തെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ നഗരസഭ നടപടി തുടങ്ങി. മാര്‍ച്ച് 31 നകം സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് വിമുക്ത നഗരമാക്കി മാറ്റുകയാണ് പദ്ധതി ലക...

തിരൂര്‍: നഗരത്തെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ നഗരസഭ നടപടി തുടങ്ങി. മാര്‍ച്ച് 31 നകം സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് വിമുക്ത നഗരമാക്കി മാറ്റുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് നഗര്‍ ചെയര്‍പേഴ്‌സന്‍ കെ. സഫിയ പറഞ്ഞു. തിരൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സഹകരണത്തോടെയാണ് പ്ലാസ്റ്റിക് നിര്‍മാര്‍ജന പദ്ധതി തുടങ്ങിയത്. ഇതിന്റെ ഭാഗമായി നഗരത്തിലെ കടകളില്‍നിന്ന് ആഴ്ചയില്‍ രണ്ടുതവണ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കോഴിക്കോട്ടെ ബസ് പ്രോസസ് കലക്ഷന്‍ ഏജന്‍സി ശേഖരിക്കും.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ കടകളിലേക്ക് പ്രത്യേക കവറുകള്‍ നല്‍കും. മാലിന്യം ശേഖരിക്കുന്നതിന് കടകളില്‍ നിന്ന് 10 രൂപ ഈടാക്കും. പേപര്‍ കാരി ബേഗുകള്‍ കടകളില്‍ വിതരണം ചെയ്യും. ഇതിനായി മുംബൈയിലെ കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തുടക്കത്തില്‍ നഗരത്തിലും പിന്നീട് വാര്‍ഡുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!