Section

malabari-logo-mobile

രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കില്ല; സോണിയ

HIGHLIGHTS : ദില്ലി : പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കില്ലെന്ന് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയഗാന്ധി. എഐസിസി സമ്മേളനത്തില്‍ സംസാരിക്ക...

images (1)ദില്ലി : പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കില്ലെന്ന് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയഗാന്ധി. എഐസിസി സമ്മേളനത്തില്‍ സംസാരിക്കവെയാണ് സോണിയ ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസ്സ് വര്‍ക്കിങ്ങ് കമ്മറ്റി തീരുമാനം അന്തിമമാണെന്നും സോണിയാ ഗാന്ധി വ്യക്തമാക്കി.

പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും രാഹുലിനായി മുദ്രാവാക്യം മുഴക്കിയപ്പോഴായിരുന്നു സോണിയയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് നേരിടാന്‍ കോണ്‍ഗ്രസ്സ് തയ്യാറാണെന്നും സോണിയ പറഞ്ഞു.

sameeksha-malabarinews

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ അഭിമാനമുണ്ടെന്നും അതേസമയം സാമ്പത്തിക അന്തരം പ്രശ്‌നമാണെന്നും സോണിയ പറഞ്ഞു. വളര്‍ച്ച മാത്രം പോര സാമ്പത്തിക അസമത്വം കൂടി ഇല്ലാതാക്കണമെന്നും അവര്‍ പറഞ്ഞു. രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ്സ് ബാധ്യസ്ഥരാണെന്നും അഴിമതക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ലോകായുക്ത നടപ്പാക്കുമെന്നും വരുന്ന തിരഞ്ഞെടുപ്പും മതേതരത്വത്തിന് വേണ്ടിയുള്ളതായിരിക്കുമെന്നും സോണിയ പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്ന കീഴ് വഴക്കം കോണ്‍ഗ്രസ്സിനില്ലെന്ന് അവര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മല്‍സരിക്കില്ലെന്നും എന്നാല്‍ ലോകസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് രാഹുല്‍ ഉണ്ടായിരിക്കുമെന്നും സോണിയ വ്യക്തമാക്കി.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!