ദില്ലി : ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ശവസംസ്‌കാരം ദില്ലിയിലെ ലോധി റോഡ് ശ്മശാനത്തില്‍ നടക്കും. എയിംസ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടക്കും. 3 മണിക്കൂറുകളോളം പോസ്റ്റ്‌മോര്‍ട്ടം നീളും. അഞ്ചംഗ ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വിഡിയോയില്‍ പകര്‍ത്തും.
ചിതാ ഭസ്മം തിരുവനന്തപുരത്തും, കാശ്മീരിലേക്കും കോണ്ട് പോകും. അതേ സമയം നെഞ്ചു വേദനയെ തുടര്‍ന്ന് കേന്ദ്ര മന്ത്രി ശശി തരൂരിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്നും തരൂരിന്റെ രക്തസമ്മര്‍ദ്ദത്തില്‍ നേരിയ വ്യത്യാസമുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.



