തിരു : വിലകയറ്റത്തിനും പാചകവാതക വിലവര്‍ദ്ധനവിനുമെതിരെ സിപിഐഎം 1,400 കേന്ദ്രങ്ങളില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആക്കി ഉയര്‍ത്തുമെന്ന തീരുമാനത്തെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. സമരം തുടങ്ങി നാലാം ദിവസമാണ് സമരം അവസാനിപ്പിക്കുന്നത്.
സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
അതേസമയം ടിപി വധകേസിന്റെ വിധി 21 ാം തിയ്യതി വരാനിരിക്കുന്നതും,ബജറ്റ് പ്രഖ്യാപിക്കാനിരിക്കുന്നതുമാണ് സമരം പിന്‍വലിക്കുന്നതിന് കാരണമെന്നാണ് അനൗദേ്യാഗിക വിവരം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



