മുംബൈയില്‍ തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ മരിച്ചു.

mumbai-stampede_1_360മുംബൈ : മുംബൈയില്‍ മലബാര്‍ ഹില്ലിനടുത്ത് തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ മരിച്ചു. 60 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ദാവൂദി ബോറ സമുദായത്തിന്റെ ആത്മീയ നേതാവ് സെദ്‌ന മുഹമ്മദ് ബുര്‍ഹാനുദ്ദീന്റെ സംസ്‌കാര ചടങ്ങിനിടെയായിരുന്നു ദുരന്തം. ആയിരകണക്കിന് പേര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. പുലര്‍ച്ചെ 1.30 ഓടെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതാകുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് സെദ്ന മുഹമ്മദ് ബുര്‍ഹാനുദ്ദീന്‍ (102) അന്തരിച്ചത്. ശനിയാഴ്ച ദക്ഷിണ മുംൈബയിലെ ബെഹന്ദി ബസാറിലാണ് മൃതദേഹം സംസ്‌കരിക്കുക.

 

Share news
error: Content is protected !!
Scroll to Top