തിരൂരില്‍ നാടോടി ബാലികയെ പീഡിപ്പിച്ച സംഭവം; പ്രതി കുറ്റക്കാരനെന്ന് കോടതി

jasim tirurതിരൂര്‍ : തിരൂരില്‍ നാടോടി ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മലപ്പുറം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. ഈ മാസം 23 ന് പ്രതിയുടെ ശിക്ഷ പ്രഖ്യാപിക്കും.

3 വയസ്സുള്ള തമിഴ് ബാലികയെ തിരൂരിലെ കടവരാന്തയില്‍ അമ്മയോടൊപ്പം ഉറങ്ങികിടക്കവെ തട്ടികൊണ്ട് പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പരപ്പനങ്ങാടി ചിറമംഗലം കാഞ്ഞിരകണ്ടി വീട്ടില്‍ മുഹമ്മദ് ജാസിം ആണ് കേസിലെ പ്രതി.

പ്രതിക്കെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുക, ക്രൂരമായ ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

തിരൂരിലെ ജില്ലാ ആശുപത്രി റോഡിലുള്ള കടവരാന്തയില്‍ അമ്മയോടൊപ്പം കിടന്നുറങ്ങുമ്പോഴാണ് കുട്ടിയെ തട്ടികൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത്. മഹിളാ സമാജം കെട്ടിടത്തിന്റെ മൂത്രപ്പുരയുടെ പിന്‍വശത്ത് അവശനിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്.

 

Share news
error: Content is protected !!
Scroll to Top