സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും
പാലക്കാട്: ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് പാലക്കാടന്‍ കോട്ടയില്‍ ഇന്ന് തിരിതെളിയും വരും ദിനങ്ങളില്‍ പാലക്കാടന്‍ കാറ്റിനൊപ്പം മത്സരങ്ങളുടെ ചൂടും കേരളമാകെ പടര്‍ന്നു പിടിക്കുമ്പോള്‍ ഭാവിയുടെ താരങ്ങളെ വരവേല്‍ക്കാന്‍ കലാ കേരളം തയ്യാറായിക്കഴിഞ്ഞു.
ഉച്ചയ്ക്ക് രണ്ടുമണിയോടെ വര്‍ണ്ണശബളമായ ഘോഷയാത്ര നടക്കും. വൈകീട്ട് നാലിന് മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും










