ശശി തരൂര്‍ സുനന്ദയുമായി അടിയുണ്ടാകുമായിരുന്നെന്ന് മൊഴി

sunandaaദില്ലി :കേന്ദ്രമന്ത്രി ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണത്തിലെ ദുരൂഹതയേറുന്നു. ഇരുവരും തമ്മില്‍ നിരന്തരം ഉണ്ടാകുന്ന ബഹളങ്ങള്‍ അടിയില്‍ കലാശിക്കാറുണ്ടെന്ന് തരൂരിന്റെ വീട്ടുജോലിക്കാരനായ നാരായണന്‍ പോലീസിന് മൊഴിനല്‍കി.

ഇതിനിടെ കഴിഞ്ഞ ദിവസം വിമാനത്തില്‍ വച്ച് ഇവര്‍ തമ്മിലുണ്ടായ തര്‍ക്കത്തിന് ഒരു കേന്ദ്രമന്ത്രി സാക്ഷിയായിരുന്നെന്നുമുള്ള വിവരവും പുറത്തുന്നു ജനുവരി 15 ന് തിരുവനന്തപുരത്ത് നിന്ന് ദില്ലിയിലേക്കുള്ള വിമാനത്തില്‍ വച്ചായിരുന്നു ഇവര്‍ തമ്മില്‍ രൂക്ഷമായ വഴക്കുണ്ടായത്. മുംബൈയില്‍ നിന്ന് വിമാനത്തില്‍ കയറിയ കേന്ദ്രമന്ത്രി മനീഷ് തീവാരിയാണ് വഴിക്കിന് സാക്ഷിയായത്. എന്നാല്‍ ഇദ്ദേഹം ഇതില്‍ ഇടപെട്ടില്ല. വിമാനത്താവളത്തിലിറങ്ങിയ സുനന്ദ കരഞ്ഞുകൊണ്ടാണ് പുറത്ത് പോയത്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം കസറ്റഡിയിലെടുത്തിട്ടുണ്ട്.
സുനന്ദയുടെ മരണകാരണം അല്‍പ്രാക്‌സ മരുന്നിന്റെ അമിതഉപയോഗമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു അല്‍പ്രാക്‌സ വിഷാദരോഗത്തിനുള്ള മരുന്നാണ്. അല്‍പ്രാകസ് ഗുളികയും മദ്യവും ഒന്നിച്ചുപയോഗിക്കുന്നത് മരണകാരണമാകുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം
പോലീസിനു പുറമെ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റും സുനന്ദ പുഷ്‌ക്കറിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്.വിവാഹം കഴിഞ്ഞ് ഏഴു വര്‍ഷമാകുന്നതിനു മുന്‍പ് മരണം സംഭവിച്ചതിനാല്‍ സിആര്‍പിസി 176 ാം വകുപ്പ് പ്രകാരം സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റില്‍ കുറയാത്ത പദവിയിലുളളയാള്‍ അന്വേഷിക്കെണ്ടതുണ്ട്.. ഇതിന്റെ അടിസ്ഥാനത്തില്‍ മജിസട്രേറ്റ് ശശി തരൂരില്‍ നിന്നും മൊഴിയെടുക്കും.

Share news
error: Content is protected !!
Scroll to Top