Section

malabari-logo-mobile

തിരൂര്‍ റെയല്‍വേ സ്‌റ്റേഷനില്‍ നൂറ് കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ ടിക്കറ്റ് കിട്ടാതെ വലഞ്ഞു

HIGHLIGHTS : തിരൂര്‍: പിഎസ്‌സി പരീക്ഷയെഴുതാനായി തിരൂരിലും പരസരപ്രദേശങ്ങളിലെത്തിയ പരീക്ഷാര്‍ത്ഥികള്‍ മടക്കയാത്രക്കായി ടിക്കറ്റെടുക്കാനാകാതെ തിരൂര്‍ റെയല്‍വേസ്‌റ...

tirur ralway stationതിരൂര്‍:  പിഎസ്‌സി പരീക്ഷയെഴുതാനായി തിരൂരിലും പരസരപ്രദേശങ്ങളിലെത്തിയ പരീക്ഷാര്‍ത്ഥികള്‍ മടക്കയാത്രക്കായി ടിക്കറ്റെടുക്കാനാകാതെ തിരൂര്‍ റെയല്‍വേസ്‌റ്റേഷനില്‍ ബുദ്ധിമുട്ടിലായി. വന്‍തിരക്കും പുതിക്കപ്പണിയലിന്റെ സറ്റേഷന്റെ പലഭാഗവും പൊളിച്ചതുകാരണമുള്ള ബുദ്ധിമുട്ടും കാരണം പലയാളുകള്‍ക്കും നിശ്ചയിച്ച ട്രെയിനിന് യാത്രചെയ്യാനകാതെ വൈകി.
ചിലാരകട്ടെ ടിക്കറ്റെടുക്കാതെ വരുന്നേടത്തു കാണാമെന്ന് പറഞ്ഞ് ട്രെയിനില്‍ കയറി.
കോഴിക്കോട് ജില്ലയിലെ വിവിധവകുപ്പകളിലെ ക്ലാര്‍ക്കുമാരെ തിരഞ്ഞെടുക്കാന്‍ പിഎസ്‌സി നടത്തിയ എഴുത്തപരീക്ഷക്കായി തൊട്ടടുത്ത മലപ്പുറം ജില്ലയില്‍ പരീക്ഷസെന്റര്‍ ലഭിച്ച പരീക്ഷാര്‍ത്ഥികളാണ് ദുരിതത്തിലായത്.
രാവിലെയുള്ള ട്രെയിനുകളിലും ബസ്സുകളിലും സെന്ററിലെത്തിയ പരീക്ഷാര്‍ത്ഥികള്‍ വൈകീട്ട് മടക്കയാത്രക്കായി തിരൂര്‍ സ്റ്റേഷനിലെത്തിയപ്പോഴാണ് കുടുങ്ങിയത്. ആയിരങ്ങള്‍ സാധാരണയായി ദിനംപ്രതി യാത്ര ചെയ്യുന്ന ജീല്ലയിലെ ഈ പ്രധാന സ്റ്റേഷനില്‍ രണ്ട് ടിക്കറ്റ് കൗണ്ടുറുകള്‍ മാത്രമാണുള്ളത്്.

tirur railway2കൂടാതെ ടിക്കറ്റ് പുറത്തുനിന്ന് ലഭിക്കുന്ന രണ്ട് ജെടിബിഎസ് സെന്ററുകളാകട്ടെ ഒരാഴ്ചയായി അടഞ്ഞുകിടക്കുകയാണ്.. ഇതു യാത്രക്കാരെ ശരിക്കും വലച്ചു. കൂടതലും പെണ്‍കുട്ടകളായതിനാല്‍ അവരോടൊപ്പം രക്ഷിതാക്കളും യാത്രക്കായി ഉണ്ടായിരുന്നു. ഇതും തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായി. മൂന്നേകാലിന് പരീക്ഷ കഴിഞ്ഞിട്ടും 5.30നുള്ള കണ്ണുര്‍ ഫാസ്റ്റ് പാസഞ്ചറിന് കയറാന്‍ കഴിയാത്തവര്‍ നിരവധിയായിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!