Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ മുസ്ലീംലീഗ് പഠനക്യാമ്പ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ കയ്യേറി

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി ചിറമംഗലത്ത് മുസ്ലീംലീഗ് സംഘടിപ്പിച്ച പഠനക്യാമ്പ് ഒരു വിഭാഗം മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ കയ്യേറി. പരപ്പനങ്ങാടിക്കനുവദിച്ച ...

[youtube]http://www.youtube.com/watch?v=8jNXiAlnb68[/youtube]

പരപ്പനങ്ങാടി: പരപ്പനങ്ങാടി ചിറമംഗലത്ത് മുസ്ലീംലീഗ് സംഘടിപ്പിച്ച ഉണര്‍വ് 2014 പഠനക്യാമ്പ് ഒരു വിഭാഗം മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ കയ്യേറി. പരപ്പനങ്ങാടിക്കനുവദിച്ച ഫിഷിംഗ് ഹാര്‍ബര്‍ ചാപ്പപ്പടിയില്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടും ഈ വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടും തീരദേശ മേഖലയിലെ 5 വാര്‍ഡുകളിലെ ലീഗ് പ്രവര്‍ത്തകരാണ് യോഗം തടസപ്പെടുത്തിയത്.

sameeksha-malabarinews

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ക്യാമ്പ് ഉദ്ഘാടം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ പരപ്പനങ്ങാടിയിലെ വിമത പ്രശ്‌നം മുന്നില്‍ കണ്ട് അദേഹം എത്തിയില്ല. ക്യാമ്പ് തുടങ്ങിയപ്പോള്‍ തന്നെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുകളും കൊടികളുമായി യോഗ സ്ഥലത്തേക്ക് ഇരച്ചുകയറുകയായിരുന്നു.് ഔദ്യോഗിക വിഭാഗം യോഗനടപടികള്‍ തുടരാന്‍ ശ്രമിച്ചെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന്് യോഗം നിര്‍ത്തിവെക്കുകയായിരുന്നു. തുടര്‍ന്ന് യോഗം പിരിച്ചുവിടാതെ പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകില്ലെന്ന് ശഠിച്ചതോടെ ക്യാമ്പ് അവസാനിപ്പിച്ചു.

ഇതിനിടെ സംഘാടകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കരെ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി.

അതെസമയം ഇന്നത്തെ വിഷയം അത്ര ഗൗരവമുള്ളതല്ലെന്നും മേല്‍കമ്മറ്റികളുമായി ആലോചിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മുസ്ലിംലീഗ് പഞ്ചായത്ത് സെക്രട്ടറി അലി തെക്കേപ്പാട്ട് പറഞ്ഞു.
എന്നാല്‍ മാസങ്ങളായി മുസ്ലിംലീഗിന്റെ തീരദേശ കമ്മിറ്റികള്‍ക്കകത്ത് പുകഞ്ഞുകൊണ്ടിരുന്ന ഹാര്‍ബര്‍ വിഷയം ശക്തമായ പ്രതിഷേധമായി ഇതോടെ പുറത്തുവന്നിരിക്കുകയാണ്. ഇന്ന് ഈ മേഖലയില്‍ ആരും മത്സ്യബന്ധനത്തിന് കടലില്‍ പോയിട്ടില്ല. സംഭവത്തിനു ശേഷവും മുസ്ലിംലീഗ് നേതാക്കള്‍ക്കും മന്ത്രി അബ്ദുറബ്ബിനുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഈ വിഭാഗം ഉന്നയിച്ചിരിക്കുന്നത്. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയാണ് തീരദേശ മേഖലയിലെ ഒരു നേതാവ് ചെയ്തതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഹാര്‍ബര്‍ വിയത്തില്‍ തീരുമാനമാകാതെ പരപ്പനങ്ങാടിയില്‍ മുസ്ലിംലീഗിന്റെ ഒരു പൊതു പരിപാടികളും നടത്താന്‍ അനുവദിക്കില്ലെന്ന് ഇവര്‍ പറഞ്ഞു. ചാപ്പപ്പടി മേഖലയാണ് ഹാര്‍ബറിനായി ആദ്യ സര്‍വ്വേയില്‍ കണ്ടെത്തിയതെന്നും ഇത് അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കി.

പരപ്പനങ്ങാടിയിലെ മുസ്ലിംലീഗിന്റെ ശക്തി കേന്ദ്രങ്ങളായ ചാപ്പപ്പടി, ഒട്ടുമ്മല്‍, പുത്തന്‍കടപ്പുറം മേഖലയിലെ പ്രവര്‍ത്തകരും നാട്ടുകാരണവന്‍മാരുമാണ് ഈ പ്രതിഷേധത്തിന് മുന്നിലെന്നത് മുസ്ലിംലീഗിന്് വരും ദിനങ്ങളില്‍ വലിയ തലവേദന തന്നെ സൃഷ്ടിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!