Section

malabari-logo-mobile

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും

HIGHLIGHTS : പാലക്കാട്: ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് പാലക്കാടന്‍ കോട്ടയില്‍ ഇന്ന് തിരിതെളിയും വരും ദിനങ്ങളില്‍ പാലക്കാടന്‍ കാറ്റിനൊപ്പം മത്സരങ്ങളുടെ ച...

kerala-school-kalolsavam-hd-quality-logoപാലക്കാട്: ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് പാലക്കാടന്‍ കോട്ടയില്‍ ഇന്ന് തിരിതെളിയും വരും ദിനങ്ങളില്‍ പാലക്കാടന്‍ കാറ്റിനൊപ്പം മത്സരങ്ങളുടെ ചൂടും കേരളമാകെ പടര്‍ന്നു പിടിക്കുമ്പോള്‍ ഭാവിയുടെ താരങ്ങളെ വരവേല്‍ക്കാന്‍ കലാ കേരളം തയ്യാറായിക്കഴിഞ്ഞു.

ഉച്ചയ്ക്ക് രണ്ടുമണിയോടെ വര്‍ണ്ണശബളമായ ഘോഷയാത്ര നടക്കും. വൈകീട്ട് നാലിന് മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. ഉച്ച കഴിഞ്ഞ് നടക്കുന്ന ഘോഷയാത്രയില്‍ ഏകദേശം നാലായിരത്തോളം പേര്‍ പങ്കെടുക്കും. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുമായി അമ്പതോളം പ്ലോട്ടുകളും ഉണ്ടാകും. പതിനെട്ടു വേദികളിലായി നടക്കുന്ന 232 മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പന്ത്രണ്ടായിരത്തോളം പേരാണ് പാലക്കാടുള്ളകോത്സവ നഗരിയിലെത്തുന്നത്.

sameeksha-malabarinews

കര്‍ശന സുരക്ഷാസംവിധാനങ്ങളാണ് സ്‌കൂള്‍ കലോത്സവത്തിന് ഒരുക്കിയിരിക്കുന്നത്. ആയിരത്തിലധികം പോലീസുകാരെ വേദികളിലും വിവിധയിടങ്ങളിലുമായി വിന്യസിച്ചിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷയ്ക്കായി പോലീസുകാരുടെ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!