മെഡിക്കല്‍ റിപ്പോര്‍ട്ട്; സുനന്ദയ്ക്ക് മാരക രോഗങ്ങള്‍ ഉണ്ടായിരുന്നില്ല
തിരു: സുനന്ദ പുഷ്‌കറിന് മാരക രോഗങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. സുനന്ദ ചികില്‍സ തേടിയ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ മെഡിക്കല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്ന ലൂപ്പസ് എന്ന അസുഖത്തിനാണ് സുനന്ദ കിംസില്‍ ചികില്‍സ തേടിയത്. പ്രത്യേക മരുന്നുകള്‍ ഒന്നും ഇവര്‍ കഴിച്ചിരുന്നില്ലെന്നും മരണം സംഭവിക്കാവുന്ന രോഗങ്ങളൊന്നും ഇവര്‍ക്ക് ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.










