Section

malabari-logo-mobile

ആഭ്യന്തര മന്ത്രാലയത്തിലേക്ക് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ്ണ പോലീസ് തടഞ്ഞു.

HIGHLIGHTS : ദില്ലി : ദില്ലി പോലീസിനെതിരെ ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ നടക്കാനിരുന്ന ധര്‍ണ്ണ പോലീസ് തടഞ്ഞു. ആഭ്യന്...

Arvind-Kejriwal---s-Another-Bomb-1831ദില്ലി : ദില്ലി പോലീസിനെതിരെ ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ നടക്കാനിരുന്ന ധര്‍ണ്ണ പോലീസ് തടഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിലേക്കുള്ള റെയില്‍ ഭവന് മുന്നിലെത്തിയപ്പോളാണ് പോലീസ് ധര്‍ണ്ണ തടഞ്ഞത്. ഇതേ തുടര്‍ന്ന് കെജ്‌രിവാളും സഹമന്ത്രിമാരും പോലീസിന്റെ അവഗണനക്കെതിരെ റെയില്‍ ഭവന് മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ ആരംഭിച്ചിരിക്കുകയാണ്.

സ്ത്രീകളുടെ സുരക്ഷാ കാര്യം ഉറപ്പു വരുത്തുന്നതില്‍ ദില്ലി പോലീസ് പരാജയപ്പെട്ടുവെന്നും മന്ത്രിമാരുടെ നിര്‍ദ്ദേശങ്ങള്‍ അവര്‍ പാലിക്കുന്നില്ലെന്നും ആരോപണമുന്നയിച്ചാണ് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് മുമ്പില്‍ കെജ്‌രിവാള്‍ ധര്‍ണ്ണ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വനിതകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നത് പരാജയപ്പെട്ട 3പോലീസ് ഉദേ്യാഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ആംആദ്മി പാര്‍ട്ടിയുടെ ആവശ്യവും ആഭ്യന്തരമന്ത്രാലയം അംഗീകരിച്ചില്ല.

sameeksha-malabarinews

റിപ്പബ്ലിക് ദിനാഘോഷം അടുത്തിരിക്കെ ജനങ്ങള്‍ ഒത്തുചേര്‍ന്ന ഒരു വലിയ ധര്‍ണ്ണ നടത്തേണ്ടെന്ന് അരവിന്ദ് കെജ്‌രിവാള്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ധര്‍ണ്ണ തടഞ്ഞതോടെ നൂറ് കണക്കിനാളുകളാണ് ഇവിടേക്ക് എത്തികൊണ്ടിരിക്കുന്നത്. ഇതോടെ ഈ പ്രതിഷേധം കണക്കിലെടുത്ത് ദില്ലി ജില്ലാപരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!