Section

malabari-logo-mobile

സോളാര്‍ കേസ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അനേ്വഷണം നടത്താം; സുപ്രീം കോടതി

HIGHLIGHTS : ദില്ലി :സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അനേ്വഷണം നടത്താമെന്ന് സുപ്രീം കോടതി അറിയിച്ചു. ഹൈക്കോടതിയുടെ പരാമര്‍ശം ബാധകമല്ലെന്നും നിരീക്ഷി...

ദില്ലി :സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അനേ്വഷണം നടത്താമെന്ന് സുപ്രീം കോടതി അറിയിച്ചു. ഹൈക്കോടതിയുടെ പരാമര്‍ശം ബാധകമല്ലെന്നും നിരീക്ഷിച്ച സുപ്രീം കോടതി നിലവിലെ അനേ്വഷണങ്ങള്‍ തടസ്സപ്പെടുത്തുന്ന നടപടികള്‍ പാടില്ലെന്നും അനേ്വഷണത്തില്‍ ഇടപെടുന്നില്ലെന്നും അറിയിച്ചു. ജസ്റ്റിസ് ആര്‍എം ലോധയാണ് പരാമര്‍ശം നടത്തിയത്.

മുഖ്യമന്ത്രിയുടെ ഓഫീസിന് സോളാര്‍ കേസിലുള്ള പങ്ക് അനേ്വഷിക്കണമെന്ന് ആവശ്യപ്പെട്ട് ജോയ് കൈതാരമാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അനേ്വഷണം നടത്തേണ്ടതില്ലെന്ന് ഹൈക്കോടതി പരാമര്‍ശിച്ചിരുന്നു. ഇതിനെതിരെ ജോയ് കൈതാരമാണ് സുപ്രീം കോടതിയെ സമീപിച്ചത്. അനേ്വഷണത്തിന് ഒരു തരത്തിലുളള തടസ്സവും ഉണ്ടാക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

sameeksha-malabarinews

അതേസമയം ഹൈക്കോടതി ജസ്റ്റീസ് ഹാരൂണ്‍ എം റഷീദിന്റെ ഉത്തരവില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയുള്ള അനേ്വഷണത്തിന് ചില പരിമിതികള്‍ ഉണ്ടെന്ന് അറിയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ളവ പരിശോധിക്കുന്നതിനായി അനേ്വഷണ ഉദേ്യാഗസ്ഥര്‍ക്ക് പരിമിതികളുണ്ട്. ഹൈക്കോടതി ഉത്തരവ് അനേ്വഷണത്തിന് തടസ്സം നില്‍ക്കുന്നു എന്ന് കൈതാരത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിവി ദീപക് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനേ്വഷണം എങ്ങനെ വേണമെങ്കിലും നടത്താമെന്നും എന്നാല്‍ ഹൈക്കോടതി പരാമര്‍ശം ഇതിനൊരു തടസ്സമാകരുതെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!