മുക്കുപണ്ടം തട്ടിപ്പ്; നടന്‍ അശോകന്റെ സഹോദരങ്ങള്‍ അറസ്റ്റില്‍

കൊച്ചി : മുക്കുപണ്ടം കാണിച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ നടന്‍ അശോകന്റെ സഹോദരങ്ങള്‍ അറസ്റ്റില്‍. സംഭവവുമയി ബന്ധപ്പെട്ട് അശോകന്റെ സഹോദരങ്ങളായ പ്രസന്നന്‍, ഹരി എന്നിവരാണ് അറസ്റ്റിലായത്. കാക്കനാടെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ഇവര്‍ മുക്കുപണ്ടം വില്‍ക്കാന്‍ ശ്രമിച്ചതെന്ന ഒരു സ്വര്‍ണ്ണ വ്യാപാരിയുടെ പരാതിയിന്‍മേലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

യഥാര്‍ത്ഥ സ്വര്‍ണ്ണം കാണിച്ച് ഇടപാടുകാരെ വിശ്വസിപ്പിച്ച ശേഷം തട്ടിപ്പ് നടത്തുകയായിരുന്നു സംഘം. നികുതിയൊഴിവാക്കി നല്‍കാമെന്നായിരുന്നു ഇവര്‍ ഇടപാടുകാര്‍ക്ക് നല്‍കിയിരുന്ന വാഗ്ദാനം. ഇതുപ്രകാരം സ്വര്‍ണ്ണം വാങ്ങിക്കാനെത്തിയ വ്യാപരിക്ക് ഇവര്‍ മുക്കുപണ്ടം നല്‍കുകയായിരുന്നു. എന്നാല്‍ പ്രതികളെ സംശയം തോന്നിയ വ്യാപാരി പണം പിന്നീട് നല്‍കാമെന്ന് പറഞ്ഞ് സ്വര്‍ണ്ണവുമായി പോകുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വ്യാപാരി പോലീസില്‍ പരാതപ്പെട്ടത്. മരട് പോലീസാണ് കേസെടുത്തത്.

മഫ്ത്തിയില്‍ സ്വര്‍ണ്ണം വാങ്ങാനെത്തിയ പോലീസാണ് പ്രതികളെ പിടികൂടിയത്. പിടിയിലായപ്പോഴാണ് തങ്ങള്‍ നടന്‍ അശോകന്റെ സഹോദരങ്ങളാണെന്ന് ഇവര്‍ വെളിപ്പെടുത്തിയത്. എന്നാല്‍ നടന്‍ അശോകന് ഇതുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഘത്തില്‍ നിന്നും 4 കിലോയോളം വ്യാജസ്വര്‍ണ്ണം പോലീസ് പിടിച്ചെടുത്തു.

 

Share news
error: Content is protected !!
Scroll to Top