56 മാവോവാദികള്‍ക്കായി ലുക്കൗട്ട് നോട്ടീസ്

imagesകാളികാവ്:തമിഴ്‌നാട്, കര്‍ണാടക വനാന്തരമേഖലയില്‍ നിന്നും കൂടുതല്‍ മാവോവാദികള്‍ നിലമ്പൂര്‍ മേഖലയിലേക്ക് നീങ്ങിയെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് 56 പേരുടെ ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടു.
ഡോക്ടര്‍മാരുള്‍പ്പെടെ ഉന്നതവിദ്യഭ്യാസം നേടിയവരും പുറത്ത വിട്ട ലുക്കൗട്ട് നോട്ടീസിലുണ്ട്. ഇവര്‍ ചെയ്തതായി പറയപ്പെടുന്ന കുറ്റകൃത്യങ്ങളും നോട്ടീസിലുണ്ട്.
നേരത്തെ കേരളത്തിലെ മാവോയിസ്റ്റ് തലവന്‍ രൂപേഷ് ഉള്‍പ്പെടെ 12 പേരാണ് കേരളത്തില്‍ ഉള്ളത് എ്‌നാണ് കരുതിയിരുന്നുത്
കഴിഞ്ഞ ദിവസം ചോക്കാട് മലവാരത്തിലെ ഏറുമാടത്തില്‍ നിന്ന് പോലീസിന് രണ്ട് നാടന്‍ തോക്കുകള്‍ ലഭിച്ചിരുന്നു. ഇത് വന്യമൃഗവേട്ടക്ക് മാത്രമുള്ളതല്ല എന്ന് പോലീസ് കരുതുന്നു. ഈ തോക്കുകളുടെ ഉറവിടത്തെ കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് ഈ മേഖലയിലെ പോലീസ് സ്‌റ്റേഷനുകളില്‍ സൂരക്ഷക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
Share news
error: Content is protected !!
Scroll to Top