Latest News

ദയാഹര്‍ജികളില്‍ തീര്‍പ്പായിട്ടില്ലെങ്കില്‍ വധശിക്ഷയില്‍ ഇളവു വരുത്താം; സുപ്രീം കോടതി

ദില്ലി : ദയാഹര്‍ജികളില്‍ തീര്‍പ്പാക്കിയിട്ടില്ലെങ്കില്‍ വധശിക്ഷയെ ജീവപര്യന്തമാക്കി ചുരുക്കാമെന്ന് സുപ്രീം കോടതി ഉത്തരവ്. സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റേതാണ് ഈ വിധി.
ഈ ഉത്തരവ് പ്രകാരം കാലതാമസം വന്ന പതിനഞ്ചു പേരുടെ കേസുകളില്‍ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. രാജീവ് ഗാന്ധി വധകേസിലെ പ്രതികളുടെയും വീരപ്പന്റെ

8 ലക്ഷം രൂപ വിലയുള്ള കവാസാക്കിയുടെ ബൈക്ക് ഇന്ത്യന്‍ നിരത്തിലേക്ക്

കവാസാക്കിയുടെ 7ാം തലമുറ ബൈക്ക് ഇന്ത്യന്‍ നിരത്തിലിറങ്ങാന്‍ തയ്യാറെടുക്കുന്നു. ഈ കിടിലന്‍ ബൈക്കിന്റെ വില കേട്ട് നിങ്ങള്‍ ഞെട്ടരുത്. 8.05 ലക്ഷം രൂപയാണ് കവാസാക്കി Z 800 എന്ന ഈ സ്‌പോട്‌സ് ബൈക്കിന്റെ ദില്ലി ഷോറൂമിലെ വില. കാവാസാക്കിയുടെ സിബിയൂ സീരീസില്‍ ഇന്ത്യയിലിറങ്ങുന്ന അഞ്ചാമത്തെ ബൈക്കാണിത്. ഇവരുടെ നിഞ്ച ZX 10 – ആര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ശശിതരൂര്‍ രാജിവെക്കും; കേസെടുക്കും

ദില്ലി : കേന്ദ്ര മാനവ വിഭവ ശേഷി സഹ മന്ത്രി ശശി തരൂര്‍ രാജിവെച്ചേക്കും. ഇന്ന് തന്നെ രാജിയുണ്ടാകാനാണ് സാധ്യത. തരൂരിന്റെ ഭാര്യ സുനന്ദപുഷ്‌കറിന്റെ മരണത്തെ കുറിച്ചുള്ള ദുരൂഹതകളാണ് തരൂരിന്റെ രാജിയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. ഇന്നലെ സബ്ഡിവിഷന്‍ മജിസ്‌ട്രേറ്റിന് മുമ്പില്‍ സമര്‍പ്പിച്ച പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അമിതമായ മരുന്നിന്റെ ഉപയോഗമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.

പരപ്പനങ്ങാടിയില്‍ ട്രെയിനില്‍ നിന്ന് വീണ് മധ്യവയസ്‌ക്കന് പരിക്കേറ്റു

പരപ്പനങ്ങാടി: ട്രെയിന്‍ ഇറങ്ങുന്നതിനിടെ ഫ്‌ളാറ്റ്‌ഫോമില്‍ വിണ് തലശ്ശേരി സ്വദേശിക്ക് പരിക്കേറ്റു. തലശ്ശേരി സ്വദേശി അബ്ദുള്ള (60) നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9.40 ഓടെ മംഗലാപുരം – നാഗര്‍കോവില്‍ എക്‌സ്പ്രസ്സില്‍ നിന്നും ഇറങ്ങുന്നതിനിടയിലാണ് അപകടം സംഭവം.

ഇറാന്‍ ആണവ കരാര്‍ നിലവില്‍ വന്നു

ടെഹ്‌റാന്‍ : ഇറാന്‍ ആണവനിയന്ത്രണ കരാര്‍ നിലവില്‍ വന്നു. ഇറാനും ലോകത്തെ ആറ് വന്‍ശക്തി രാജ്യങ്ങളുമായി ഒപ്പുവെച്ച ഇടക്കാല ആണവനിയന്ത്രണ കരാറാണ് നിലവില്‍ വന്നത്. ഇതിന്റെ ഭാഗമായി ഇറാന്‍ യുറേനിയം സമ്പൂഷ്ടീകരണം നിര്‍ത്തി വെച്ചു. ലതന്‍സ് നിലയത്തിലെ സെന്‍ട്രി ഫ്യൂജുകള്‍ അന്താരാഷ്ട്ര ആണവ ഏജന്‍സിയുടെ (ഐഎഇഎ)

ബോര്‍ഡില്‍ ഐ ലവ് യൂ എന്നെഴുതി വിദ്യാര്‍ത്ഥിനികളോട് വിശദീകരിക്കാന്‍ പറഞ്ഞ അദ്ധ്യാപകന്‍ അറസ്റ്റില്‍

മദ്ധ്യപ്രദേശ് : ബ്ലാക്‌ബോര്‍ഡില്‍ ഐ ലവ് യൂ എന്നെഴുതി വിദ്യാര്‍ത്ഥിനികളോട് അതിന്റെ അര്‍ത്ഥം വിശദീകരിക്കാന്‍ പറഞ്ഞ ഹെഡ്മാസ്റ്റര്‍ അറസ്റ്റില്‍. മദ്ധ്യപ്രദേശിലെ ഖിരിയ ഗ്രാമത്തിലുള്ള നവീന്‍ മിഡില്‍ സ്‌കൂളിലെ 7-8 ക്ലാസുകളിലെ വിദ്യാര്‍ത്ഥിനികളോടാണ് പ്രധാന അദ്ധ്യാപകനായ പിഎല്‍ അഹിര്‍വാള്‍ ഇങ്ങനെ പറഞ്ഞത്. പാഠഭാഗത്തിലില്ലാത്ത ഇക്കാര്യങ്ങള്‍ കുട്ടികളെ കൊണ്ട് നിര്‍ബന്ധിച്ച്

പരപ്പനങ്ങാടിയില്‍ വീണ്ടും ട്രാഫിക്ക് പരിഷ്‌ക്കരണം

പരപ്പനങ്ങാടി: ജനുവരി ഒന്നു മുതല്‍ പരപ്പനങ്ങാടിയില്‍ നടപ്പിലാക്കിയ ട്രാഫിക്ക് പരിഷ്‌ക്കാരത്തില്‍ വീണ്ടും മാറ്റങ്ങള്‍ വരുത്തുന്നു. പരപ്പനങ്ങാടിയില്‍ നിന്നും കോഴിക്കോട്ടേക്കും തിരികെയും വരുന്ന ബസ്സുകള്‍ കിഴക്കേ സ്റ്റാന്റില്‍ കയറണമെന്ന

സുനന്ദ പുഷക്കറിന്റെ മരണം കൊലപാതകമോണോയെന്ന് അന്വേഷിക്കും

ദില്ലി : കേന്ദ്രമന്ത്രി ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണം കൊലപാതകമാണോയെന്നും പോലീസ് അന്വേഷിക്കും. മരണം നടന്ന് ദിവസങ്ങള്‍ പിന്നിടുന്തോറും സുനന്ദയുടെ മരണത്തിന്റെ ദുരൂഹതയേറുകയാണ്.

തിരൂകേശത്തിനു പിറകെ നബിയുടെ പാനപാത്രവും കാന്തപുരത്തിന്റ കയ്യില്‍

പ്രവാചകന്‍ മുഹമ്മദ് നബിയുടെ തിരുകേശത്തിന് പിറകെ അദ്ദേഹം ഉപയോഗിച്ചു എന്ന് അവകാശപ്പെടുന്ന പാനപാത്രവും കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ കൈകളില്‍.

ഭാര്യക്ക് അവകാശമുണ്ട് ഭര്‍ത്താവിന്റെ ശമ്പളത്തെ കുറിച്ചറിയാന്‍

ദില്ലി : ഭര്‍ത്താവിന്റെ ശമ്പളം എത്രയാണെന്നറിയാന്‍ ഭാര്യക്ക് അവകാശമുണ്ടെന്ന് സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍. സുവോമോട്ടോ നിയമം വിവരാവകാശത്തോടൊപ്പം ചേര്‍ത്താണ് ഇത് നടപ്പിലാക്കുകയെന്ന് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ എം ശ്രീധര്‍ ആചാരിയുലു അറിയിച്ചു.

error: Content is protected !!
Scroll to Top