Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ വീണ്ടും ട്രാഫിക്ക് പരിഷ്‌ക്കരണം

HIGHLIGHTS : പരപ്പനങ്ങാടി: ജനുവരി ഒന്നു മുതല്‍ പരപ്പനങ്ങാടിയില്‍ നടപ്പിലാക്കിയ ട്രാഫിക്ക് പരിഷ്‌ക്കാരത്തില്‍ വീണ്ടും മാറ്റങ്ങള്‍ വരുത്തുന്നു. പരപ്പനങ്ങാടിയില്‍ ...

പരപ്പനങ്ങാടി: ജനുവരി ഒന്നു മുതല്‍ പരപ്പനങ്ങാടിയില്‍ നടപ്പിലാക്കിയ ട്രാഫിക്ക് പരിഷ്‌ക്കാരത്തില്‍ വീണ്ടും മാറ്റങ്ങള്‍ വരുത്തുന്നു. പരപ്പനങ്ങാടിയില്‍ നിന്നും കോഴിക്കോട്ടേക്കും തിരികെയും വരുന്ന ബസ്സുകള്‍ കിഴക്കേ സ്റ്റാന്റില്‍ കയറണമെന്ന തീരുമാനം വേണ്ടെന്നു വെച്ചു. ഇനി മുതല്‍ ഈ ബസ്സുകള്‍ താനൂര്‍ റോഡിലെ ബിഎസ്എന്‍എല്‍ ഓഫീസിന് മുന്‍വശത്ത് നിര്‍ത്താനാണ് തീരുമാനം എന്നാല്‍ ഈ വാഹനങ്ങള്‍ കോഴിക്കോട്ടേക്ക് പോകാന്‍ ജംഗ്ഷനില്‍ നേരത്തെയെത്തി പാര്‍ക്കു ചെയ്യരുത്. പരപ്പനങ്ങാടി ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റിയടുടേതാണ് തീരുമാനം.

അഞ്ചപ്പുരയിലെ പകല്‍ ചരക്കിറക്കല്‍ നിയന്ത്രിക്കാനും തീരുമാനമുണ്ട്. ഇതിനായി വ്യാപാരികളുമായി ചര്‍ച്ചചെയ്യും. പാരലല്‍ സര്‍വ്വീസ് കര്‍ശഷനമായി നിയന്ത്രിക്കാനും വിദ്യാര്‍ത്ഥികളെ കയറ്റാതെ പോകുന്ന ബസ്സുകള്‍ക്കെതിരെ നടപടിയെടുക്കാനും യോഗം തീരുമാനിച്ചു. നിലവിലെ ടൗണിലെ സീബ്രാ ലൈനുകള്‍ പുതുക്കി വരയ്ക്കാനും ധാരണയുണ്ട്. ജംഗ്ഷനു സമീപം താനൂര്‍ റോഡിലുള്ള ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കാനും ധാരണയായിട്ടുണ്ട്.

sameeksha-malabarinews

യോഗത്തില്‍ തിരൂരങ്ങാടി എംവിഐ സുബൈര്‍, പഞ്ചായത്തംഗങ്ങള്‍, പരപ്പനങ്ങാടി എസ്‌ഐ, പിഡബ്യുഡി ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മോട്ടോര്‍ തൊഴിലാളി പ്രതിനിധികള്‍, വ്യാപാരി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!