Section

malabari-logo-mobile

ഭാര്യക്ക് അവകാശമുണ്ട് ഭര്‍ത്താവിന്റെ ശമ്പളത്തെ കുറിച്ചറിയാന്‍

HIGHLIGHTS : ദില്ലി : ഭര്‍ത്താവിന്റെ ശമ്പളം എത്രയാണെന്നറിയാന്‍ ഭാര്യക്ക് അവകാശമുണ്ടെന്ന് സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍. സുവോമോട്ടോ നിയമം വിവരാവകാശത്തോടൊപ...

Rupeeദില്ലി : ഭര്‍ത്താവിന്റെ ശമ്പളം എത്രയാണെന്നറിയാന്‍ ഭാര്യക്ക് അവകാശമുണ്ടെന്ന് സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍. സുവോമോട്ടോ നിയമം വിവരാവകാശത്തോടൊപ്പം ചേര്‍ത്താണ് ഇത് നടപ്പിലാക്കുകയെന്ന് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ എം ശ്രീധര്‍ ആചാരിയുലു അറിയിച്ചു.

ഭാര്യക്ക് സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ ശമ്പളം എത്രയാണെന്നറിയുവാനുള്ള അവകാശം ഉണ്ട്. ജീവനക്കാര്‍ക്ക് ശമ്പളം നലകുന്നത് പൊതുജനം നല്‍കുന്ന നികുതി ഉപയോഗിച്ചാണ്. അതിനാല്‍ വിവരാവകാശ നിയമപ്രകാരം വിവരം ആരാഞ്ഞാല്‍ നല്‍കാതിരിക്കരുതെന്നും ശ്രീധര്‍ ആചാരിയുലു പറഞ്ഞു.

sameeksha-malabarinews

ഇത്തരത്തില്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ തള്ളിയ ദല്‍ഹി ആഭ്യന്തരവകുപ്പിനെ എം ശ്രീധര്‍ ആചാരിയുലു താക്കീത് ചെയ്തു.

ആഭ്യന്തരവകുപ്പില്‍ ജോലി ചെയ്യുന്ന തന്റെ ഭര്‍ത്താവിന്റെ ശമ്പളമറിയാന്‍ ജ്യോതി ഷെരാവത് നല്‍കിയ പരാതി പരിഗണിക്കവെയാണ് എം ശ്രീധര്‍ ആചാരിയുലു വകുപ്പിനെ താക്കീത് ചെയ്തത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!