മ്മെടെ ‘അല്‍-മൊയ്തു’ യൂട്യൂബില്‍ ഹിറ്റാകുന്നു
വാര്‍ത്തകള്‍ വളച്ചൊടിക്കുകയും ഇല്ലാത്തവ സൃഷ്ടിക്കുകയും ചെയ്യുന്ന നവമാധ്യമ സംസ്‌കാരത്തെ കണിക്കിന് പരിഹസിക്കുന്ന അല്‍ മൊയ്തു എന്ന മലയാളം ഷോട്ട്ഫിലിം യുട്യൂബില്‍ മണിക്കൂറുകള്‍കൊണ്ട് കണ്ടത് പതിനായിരങ്ങള്‍.
വാര്‍ത്തകള്‍ വളച്ചൊടിക്കുകയും ഇല്ലാത്തവ സൃഷ്ടിക്കുകയും ചെയ്യുന്ന നവമാധ്യമ സംസ്‌കാരത്തെ കണിക്കിന് പരിഹസിക്കുന്ന അല്‍ മൊയ്തു എന്ന മലയാളം ഷോട്ട്ഫിലിം യുട്യൂബില്‍ മണിക്കൂറുകള്‍കൊണ്ട് കണ്ടത് പതിനായിരങ്ങള്‍.
തിരു: ബലാത്സംഗകേസുകളില്‍ സംസ്ഥാനത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് തിരുവനന്തപുരമാണെന്നാണ് പോലീസ്. സംസ്ഥാന പോലീസ് ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ തയ്യാറാക്കിയ കഴിഞ്ഞ 2013 നവംബര്‍ വരെയുള്ള റിപ്പോര്‍ട്ട് പ്രകാരമാണ് ഈ കണക്ക് 158 ബലാത്സംഗകേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ഐശ്വര്യാറായിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ലോകമെമ്പാടുമുള്ള അവരുടെ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഐശ്വര്യറായി സിനിമയിലേക്ക് തിരിച്ചെത്തുന്നു. മണി രത്‌നത്തിന്റെ സിനിമയിലൂടെയാണ് ഐശ്വര്യാറായി തന്റെ തിരിച്ചു വരവിന് ഒരുങ്ങുന്നതെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ലണ്ടന്‍ : ബ്രിട്ടീഷ് പട്ടാളത്തില്‍ നിന്നും ലക്ഷകണക്കിന് പൗണ്ടിന്റെ സാധനങ്ങള്‍ കളവ് പോയതായി റിപ്പോര്‍ട്ട്. ഇതില്‍ 6,000 പൗണ്ട് വില വരുന്ന വയാഗ്രകളും മോഷ്ടിക്കപ്പെട്ടതായി ഒരു പ്രമുഖ ഇംഗ്ലീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കഴിഞ്ഞ 7 വര്‍ഷത്തിനിടെ മിനിസ്ട്രി ഓഫ് ഡിഫന്‍സില്‍ നിന്നാണ് സാധനങ്ങള്‍ കളവ് പോയിരിക്കുന്നത്.
ഹൈദരബാദ് : തെലുങ്ക് ചലച്ചിത്ര ഇതിഹാസ അക്കിനേനി നാഗേശ്വര റാവു അന്തരിച്ചു. അര്‍ബുദ ബാധയെതുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു. 91 വയസ്സായിരുന്നു അദ്ദേഹത്തിന്.
ഹൈദരബാദിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് മരണം സംഭവിച്ചത്. ഉറക്കത്തിലായിരുന്നു ഇദ്ദേഹത്തിന് മരണം സംഭവിച്ചതെന്ന്
കോഴിക്കോട് : ടിപി ചന്ദ്രശേഖരന്‍ വധകേസ് വിധിയില്‍ പൂര്‍ണ്ണ തൃപ്തയല്ലെന്ന് ടിപി ചന്ദ്രശേഖരന്റെ ഭാര്യയും റെവല്യൂഷണറി മാര്‍ക്കിസ്റ്റ് പാര്‍ട്ടി നേതാവുമായ കെകെ രമ. ടിപി വധകേസില്‍ സിപിഐഎം നേതാക്കള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിലൂടെ പാര്‍ട്ടിയുടെ പങ്ക് വ്യക്തമായി തെളിഞ്ഞിരിക്കുകയാണെന്നും രമ പറഞ്ഞു. കേസിന്റെ വിധി കേട്ട ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെകെ രമ.
കോഴിക്കോട്: കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച റവല്യൂഷണറി മാര്‍ക്കിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരനെ കൊലപെടുത്തിയ കേസില്‍ 12 പേര്‍ കുറ്റക്കാരാണെന്ന് കോടതി. ഈ കേസിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് കേസില്‍ പ്രതി ചേര്‍ത്ത സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം മോഹനന്‍ മാസ്റ്റര്‍ കുറ്റക്കാരനല്ലെന്ന് കോടതി. കോഴിക്കോട് എരഞ്ഞിപ്പാലം പ്രതേ്യക അതിവേഗ കോടതിയാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്.
ദോഹ. മീഡിയ പ്‌ളസ് കലാകാരനായ സജ്ഞയ് ചപോല്‍ക്കറിന്റെ പെയിന്റിംഗ് പ്രദര്‍ശനം 24, 25 തിയ്യതികളില്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ നടക്കും. ഇന്ത്യയിലേയും ഖത്തറിലേയും തെരഞ്ഞെടുത്ത ദൃശ്യങ്ങള്‍ ജലച്ഛായത്തില്‍ പകര്‍ത്തിയ മുപ്പതോളം
കോഴിക്കോട്: കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന ഒരു രാഷ്ട്രീയ കൊലപാതകത്തിന്റെ വിധി നാളെ പ്രഖ്യാപിക്കാനിരിക്കെ കോഴിക്കോടിന്റെ ഗ്രാമ പ്രദേശങ്ങള്‍ കടുത്ത പിരിമുറുക്കത്തില്‍. പാര്‍ട്ടിയോട് കൊടിയ കൂറ്പുലര്‍ത്തുമ്പോഴും ടിപിയോടുള്ള
പരപ്പനങ്ങാടി: വീടിനു സമീപത്ത് നിന്നും കടന്നല്‍ കുത്തേറ്റ് പുഴയില്‍ വീണ യുവാവ് മരിച്ചു. പുരപ്പുഴ പരിയാപുരം പള്ളിക്കല്‍ ചന്തു എന്ന കുട്ടിമോന്റെ മകന്‍ ഷാജി(35)യാണ് മരിച്ചത്. ഇന്നു രാവിലെ എട്ടുമണിയോടെയാണ്