ഐശ്വര്യ തിരിച്ചെത്തുന്നു; മണിരത്‌നത്തിന്റെ സിനിമയിലൂടെ

aishwarya-rai-smile-hd-background-wallpaperഐശ്വര്യാറായിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ലോകമെമ്പാടുമുള്ള അവരുടെ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഐശ്വര്യറായി സിനിമയിലേക്ക് തിരിച്ചെത്തുന്നു. മണി രത്‌നത്തിന്റെ സിനിമയിലൂടെയാണ് ഐശ്വര്യാറായി തന്റെ തിരിച്ചു വരവിന് ഒരുങ്ങുന്നതെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മണിരത്‌നത്തിന്റെ പുതിയ ചിത്രത്തില്‍ ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെയാണ് ഐശ്യര്യ അവതരിപ്പിക്കുന്നത്.

സഞ്ജയ് ലീല ബന്‍സാരിയുടെ ഗുസാരിഷ് എന്ന ചിത്രത്തില്‍ 2010 ലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്. ഇതിനുശേഷം പരസ്യചിത്രങ്ങളിലൂടെ സജീവമായ ഐശ്വര്യ തന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട സംവിധായകരായ ബന്‍സാരിയുടേയോ, മണിരത്‌നത്തിന്റെയോ ചിത്രത്തിലൂടെ ആയിരിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നത്. ബന്‍സാലിയുടെ രാമലീല എന്ന ചിത്രത്തില്‍ ഐറ്റം ഗാനത്തിലൂടെ ഐശ്വര്യ തിരിച്ചെത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ ചിത്രത്തിലെ ഗാനത്തിലെ ചില വരികള്‍ മാറ്റാന്‍ ഐശ്വര്യ ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ ഇത് മാറ്റാത്തതിനാല്‍ ഇതില്‍ നിന്നും പിന്‍മാറുകയുമായിരുന്നത്രെ.

അതേസമയം മണിരത്‌നത്തിന്റെ ഇരുവര്‍ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് എത്തിയ ഐശ്യര്യയുടെ തിരിച്ചു വരവും മണിരത്‌നം ചിത്രത്തിലൂടെയാണെന്നത് അവരുടെ ആരാധകരെ ഏറെ സന്തോഷിപ്പിച്ചിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top