ബ്രിട്ടീഷ് പട്ടാളത്തില്‍ വയാഗ്രയടക്കം ലക്ഷങ്ങളുടെ മോഷണം

viagra4ലണ്ടന്‍ : ബ്രിട്ടീഷ് പട്ടാളത്തില്‍ നിന്നും ലക്ഷകണക്കിന് പൗണ്ടിന്റെ സാധനങ്ങള്‍ കളവ് പോയതായി റിപ്പോര്‍ട്ട്. ഇതില്‍ 6,000 പൗണ്ട് വില വരുന്ന വയാഗ്രകളും മോഷ്ടിക്കപ്പെട്ടതായി ഒരു പ്രമുഖ ഇംഗ്ലീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കഴിഞ്ഞ 7 വര്‍ഷത്തിനിടെ മിനിസ്ട്രി ഓഫ് ഡിഫന്‍സില്‍ നിന്നാണ് സാധനങ്ങള്‍ കളവ് പോയിരിക്കുന്നത്.

തോക്കുകള്‍, ബയണറ്റുകള്‍, ബുള്ളറ്റുകള്‍, മറ്റു യുദ്ധ സാമഗ്രികള്‍ എന്നിവ ഉള്‍പ്പെടെയുള്ള ലക്ഷ കണക്കിന് പൗണ്ടിന്റെ സാധനങ്ങളാണ് 2007 മുതല്‍ കാണാതായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

വന്ധ്യതാ ചികില്‍സക്ക് ഉപയോഗിക്കുന്ന വയാഗ്രയാണ് മോഷണം പോയിരിക്കുന്നത്. സൈന്യം ഉയര്‍ന്ന പ്രദേശങ്ങളില്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന രക്തസമ്മര്‍ദ്ധമാറ്റം ഉള്‍പ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ക്കായാണ് ഇത്തരം വയാഗ്രകള്‍ ഉപയോഗിക്കുന്നത്. അതേസമയം മോഷണത്തെ കുറിച്ച് മറ്റുളള വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

 

Share news
error: Content is protected !!
Scroll to Top