
വണ്ടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അതിഥി അധ്യാപക നിയമനം വണ്ടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.എസ്.ടി, എച്ച്.എസ്.എസ്.ടി ജൂനിയര്‍ ഒഴിവുകളില്‍ ഇംഗ്ലീഷ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ്, സുവോളജി, സോഷ്യോളജി, അറബി, സൈക്കോളജി വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 25ന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍-0491 245753.
നിലമ്പൂര്‍ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ അതിഥി അധ്യാപക ഒഴിവ് നിലമ്പൂര്‍ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ജ്യോഗ്രഫി, കൊമേഴ്സ്, മലയാളം, ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്സ്, ജേര്‍ണലിസം എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകള്‍ സഹിതം നിര്‍ദ്ദിഷ്ട സമയത്ത് കോളേജില്‍ ഹാജരാകണം. മെയ് 12ന് രാവിലെ 10ന് ജ്യോഗ്രഫി, മെയ് 13ന് രാവിലെ 10ന് കൊമേഴ്സ്, മെയ് 14ന് രാവിലെ 10ന് മലയാളം, മെയ് 15ന് രാവിലെ 10ന് ഇംഗ്ലീഷ്, ഉച്ചയ്ക്ക് രണ്ടിന് സ്റ്റാറ്റിസ്റ്റിക്സ്, മെയ് 18ന് രാവിലെ 10ന് ജേര്‍ണലിസം അഭിമുഖപരീക്ഷ നടക്കും. ഫോണ്‍-04931260332.
തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ അതിഥി അധ്യാപക ഒഴിവ് തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തേക്ക് ഹിന്ദി, സംസ്‌കൃതം, ഇംഗ്ലീഷ്, കംപ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരുടെ ഒഴിവുകള്‍ ഉണ്ട്. യു.ജി.സി റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി നിശ്ചിത സമയത്ത് അഭിമുഖത്തിന് ഹാജരാകണം. നെറ്റ്/പി.എച്ച്.ഡി യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ പി.ജിയില്‍ 55 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കുള്ളവരെയും പരിഗണിക്കും. മെയ് 12ന് രാവിലെ പത്തിന് ഹിന്ദി, ഉച്ചയ്ക്ക് 12ന് സംസ്‌കൃതം, 2.30ന് കംപ്യൂട്ടര്‍ സയന്‍സ് എന്നിവയുടേതും 13ന് രാവിലെ പത്തിന് ഇംഗ്ലീഷ് അധ്യാപക തസ്തികയുടെയും അഭിമുഖം കോളേജില്‍ നടക്കും. ഫോണ്‍- 0494 2630027.
കടുങ്ങപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അതിഥി അധ്യാപക ഒഴിവ്
കടുങ്ങപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. എച്ച്.എസ്.എസ്.ടി സോഷ്യോളജി (സീനിയര്‍), കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സീനിയര്‍) എന്നീ തസ്തികകളിലേക്ക് മെയ് 22ന് രാവിലെ 10നും കൊമേഴ്സ് (സീനിയര്‍ – 1, ജൂനിയര്‍ – 1) തസ്തികകളിലേക്ക് ഉച്ചയ്ക്ക് രണ്ടിനുമാണ് അഭിമുഖം. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി സമയത്ത് നേരിട്ട് എത്തണം. ഫോണ്‍-9447842850.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




