തിരൂകേശത്തിനു പിറകെ നബിയുടെ പാനപാത്രവും കാന്തപുരത്തിന്റ കയ്യില്‍

20-kanthapuramകോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ തിരുകേശത്തിന് പിറകെ അദ്ദേഹം ഉപയോഗിച്ചു എന്ന് അവകാശപ്പെടുന്ന പാനപാത്രവും കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ കൈകളില്‍.

തിരൂകേശം കാന്തപുരത്തിന് കൈമാറിയ പ്രമുഖ ഇസ്ലാം മതപണ്ഡിതന്‍ അഹമ്മദ് ഖസ്‌റജി തന്നെയാണ് നബി വെള്ളം കുടിച്ചെന്ന് അവകാശപ്പെടുന്ന പാത്രവും കൈമാറിയിരിക്കുന്നത്. കോഴിക്കോട്ട് നടന്ന മിലാദ് മീറ്റില്‍ വച്ചാണ് ഖസ്‌റജി കാന്തപുരത്തിന് പാത്രം കൈമാറിയത്. കേരളത്തിലെ ഇസ്ലാം മതവിശ്യാസികള്‍ക്ക് തന്റെ വക ഒരു സമ്മാനം എന്നു പറഞ്ഞ് അപ്രതീക്ഷിതമായാണ് പാത്രം നല്‍കിയത്രെ. നബി ഉപയോഗിച്ച വസ്തുക്കള്‍ കാണന്നതു സുകൃതമാണെന്നും ഖസ്‌റജി അവകാശപ്പെട്ടു.

തിരുകേശവിവാദം കെട്ടടങ്ങുന്നതിനു മുന്‍പെ അടുത്ത വിവാദങ്ങള്‍ക്ക് കേരളത്തിലെ ഇസ്ലാാമിക ലോകത്ത് തുടക്കം കുറിക്കുകയാണ് ഈ പാനപാത്രവും. കാന്തപുരം വിഭാഗമല്ലാത്ത കേരളത്തിലെ മറ്റ് ഇസ്ലാമിക സംഘടനകള്‍ ഈ പാത്രത്തിന്റെ വിശ്യാസതയെ ചോദ്യം ചെയ്തു രംഗത്തെത്തിക്കഴിഞ്ഞു. പാത്രത്തിന്റെ പഴക്കം മുടിയേക്കാള്‍ എളുപ്പം നിര്‍ണ്ണയിക്കാമെന്നും അതിന് കാന്തപുരം തയ്യാറാകണമെന്ന് എതിരാളികള്‍ ആവിശ്യപ്പെട്ടു കഴിഞ്ഞു. സോഷ്യല്‍ മീഡിയകളില്‍ ‘പാനപാത്രത്തെ’ എതിര്‍ത്തും അനുകൂലിച്ചും വായനക്കാര്‍ രംഗത്തെത്തിക്കഴിഞ്ഞു.

Share news
error: Content is protected !!
Scroll to Top