Section

malabari-logo-mobile

ശശിതരൂര്‍ രാജിവെക്കും; കേസെടുക്കും

HIGHLIGHTS : ദില്ലി : കേന്ദ്ര മാനവ വിഭവ ശേഷി സഹ മന്ത്രി ശശി തരൂര്‍ രാജിവെച്ചേക്കും. ഇന്ന് തന്നെ രാജിയുണ്ടാകാനാണ് സാധ്യത. തരൂരിന്റെ ഭാര്യ സുനന്ദപുഷ്‌കറിന്റെ മരണത...

Tharoorദില്ലി : കേന്ദ്ര മാനവ വിഭവ ശേഷി സഹ മന്ത്രി ശശി തരൂര്‍ രാജിവെച്ചേക്കും. ഇന്ന് തന്നെ രാജിയുണ്ടാകാനാണ് സാധ്യത. തരൂരിന്റെ ഭാര്യ സുനന്ദപുഷ്‌കറിന്റെ മരണത്തെ കുറിച്ചുള്ള ദുരൂഹതകളാണ് തരൂരിന്റെ രാജിയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. ഇന്നലെ സബ്ഡിവിഷന്‍ മജിസ്‌ട്രേറ്റിന് മുമ്പില്‍ സമര്‍പ്പിച്ച പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അമിതമായ മരുന്നിന്റെ ഉപയോഗമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. 12 ഓളം മുറിവുകളും സുനന്ദയുടെ ശരീരത്തിലുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

തരൂരിനെതിരെ ആത്മഹത്യ പ്രേരണക്കും,ഗാര്‍ഹിക പീഡനത്തിനും കേസെടുക്കുമെന്നാണ് സൂചന. മജിസ്‌ട്രേറ്റ് നേരിട്ട് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എത്തിയാണ് പ്പോര്‍ട്ട് സ്വീകരിച്ചത്. സുനന്ദയുടെ ചില ബന്ധുക്കള്‍ തരൂരും സുനന്ദയുമായി അസ്വാരസ്യമുണ്ടായിരുന്നതായും മൊഴി നല്‍കിയിട്ടുണ്ട്.

sameeksha-malabarinews

തരൂരിന്റെ പങ്കിനെ കുറിച്ചനേ്വഷിക്കാന്‍ അനേ്വഷണ സംഘത്തോട് സബ്ഡിവിഷന്‍ മജിസ്‌ട്രേറ്റ് അലോഹ് ശര്‍മ്മ ആവശ്യപ്പെട്ടിട്ടുണ്ട്.

തരൂര്‍ തന്റെ രാജി സന്നദ്ധത കോണ്‍ഗ്രസ്സ് ഹൈകമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!