Section

malabari-logo-mobile

മന്ത്രി അബ്ദുറബ്ബിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗത്തെ ലീഗ് പ്രവര്‍ത്തകര്‍ മര്‍ദ്ധിച്ചതായി പരാതി

HIGHLIGHTS : പരപ്പനങ്ങാടി ഹാര്‍ബര്‍ വിഷയം തെരുവിലേക്ക് നീങ്ങുന്നു. ശനിയാഴ്ച രാത്രിയില്‍ വിദ്യഭ്യാസമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമായ പരപ്പനങ്ങാടി സ്വദേശി പി റാ...

mulsim leagu rebelപരപ്പനങ്ങാടി:  പരപ്പനങ്ങാടി ഹാര്‍ബര്‍ വിഷയം തെരുവിലേക്ക് നീങ്ങുന്നു. ശനിയാഴ്ച രാത്രിയില്‍ വിദ്യഭ്യാസമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമായ പരപ്പനങ്ങാടി സ്വദേശി പി റാഫിയെ ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ മര്‍ദ്ധിച്ചതായി പരാതി. പരിക്കേറ്റ റാഫിയെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഒട്ടുമ്മമല്‍ സ്വദേശികളായ ഉണ്ണാച്ചന്‍ കബീര്‍, യൂനസ് എന്നിവരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ റാഫിയ തങ്ങളെ ആക്രമിക്കുകയായിരുന്നു എന്ന് ഇവരും പരാതി നല്‍കിയിട്ടുണ്ട്. റാഫിക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരും തിരൂരങ്ങാടി താലൂക്കാശുപ്തിയില്‍ ചികിത്സ തേടിയിരുന്നു..

ഇന്നലെ പരപ്പനങ്ങാടി ചിറമംഗലത്ത് വെച്ച് നടന്ന മുസ്ലീംലീഗിന്റെ പഠനക്യാമ്പ് ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ കയ്യേറിയിരുന്നു. പരപ്പനങ്ങടിക്കനുവദിച്ച ഫിഷിങ്ങ് ഹാര്‍ബര്‍ ചാപ്പപ്പടിയില്‍ സ്ഥാപിക്കണമെന്നാവിശ്യപ്പെട്ട് നടത്തിയ പ്രതിഷേധമാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. തുടര്‍ന്ന് ക്യാമ്പ് പിരിച്ചുവിടുകയായിരുന്നു.

sameeksha-malabarinews

മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം റാഫി ഈ പഠനക്യാമ്പിന്റെ വേദിയിലുണ്ടായിരുന്നു. തീരദേശമേഖലയില്‍ നിന്നുള്ള യൂത്ത് ലീഗ് നേതാവായ റാഫി ഈ പരിപാടിയില്‍ പങ്കെടുത്തതുരു്‌നു. ഇദ്ദേഹം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ചില ലീഗ് പ്രവര്‍ത്തകര്‍ ഇതിനെ ചോദ്യം ചെയ്യുകയും തൂടര്‍ന്നുണ്ടായ വാക് തര്‍ക്കം അടിപിടിയല്‍ കലാശിക്കുകയുമായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!