റിപ്പോര്‍ട്ടിങ്ങിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച എ.വി മുകേഷിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പരപ്പനങ്ങാടി പൗരാവലി

പരപ്പനങ്ങാടി :റിപ്പോര്‍ട്ടിങിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച മാതൃഭൂമി ന്യൂസ് കാമറാമാന്‍ എ.വി. മുകേഷിന്റെ നിര്യാണത്തില്‍ മാതൃഭൂമിയുടെയും പത്രപ്രവര്‍ത്തക യൂണിയന്റെയും നേതൃത്വത്തില്‍ അനുശോചിച്ചു. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

പരപ്പനങ്ങാടി നഗരസഭാ ഉപാധ്യക്ഷ കെ. ഷഹര്‍ബാനു, കൗണ്‍സിലര്‍മാരായ പി.പി. ഷാഹുല്‍ ഹമീദ്, പി.വി. മുസ്തഫ, ടി.കാര്‍ത്തികേയന്‍, പി.ജയദേവന്‍, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത, സെക്രട്ടറി എന്‍.കിരണ്‍ ബാബു, മാതൃഭൂമി ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രാജീവ് ദേവരാജ്, മാതൃഭൂമി മലപ്പുറം ബ്യൂറോ ചീഫ് സി.പി. ബിജു, അഡ്വ.എന്‍. മുഹമ്മദ് ഹനീഫ, ഗിരീഷ് തോട്ടത്തില്‍, വരുണ്‍ അമൃനാഥ്, കമാന്റര്‍ ശശി, എല്‍.ജെ.ഡി. ജില്ലാ സെക്രട്ടറി എം.സിദ്ധാര്‍ത്ഥന്‍ . പരപ്പനങ്ങാടി പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ഇഖ്ബാല്‍ പാലത്തിങ്ങല്‍, പ്രസ്സ് ക്ലബ്ബ് അംഗങ്ങളായ ഹംസ കടവത്ത്, സുചിത്രന്‍ അറോറ എന്നിവര്‍ സംസാരിച്ചു. സി.വി.രാജീവ് സ്വാഗതവും സാലിഹ് നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top