സുനന്ദയുടെ മരണത്തിന്റെ പൂര്‍ണ വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിക്കണം;ശശി തരൂര്‍

30IN_SHASHI_THAROO_1258387fദില്ലി: സുനന്ദ പുഷ്‌ക്കറിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ പൂര്‍ണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കണമെന്ന് കേന്ദ്രമന്ത്രി ശശി തരൂര്‍. സുനന്ദയുടെ മരണത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്നും ശശി തരൂര്‍ ആശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ശശി തരൂര്‍ കേന്ദ്ര ആഭ്യനന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേയ്ക്ക് കത്തു നല്‍കി.

തന്റെ മേലുള്ള ദുരൂഹത നീക്കണമെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ളവ നല്‍കണമെന്നും പൊലീസിന്റെ മൗനമാണ് ദുരൂഹത വര്‍ദ്ധിപ്പിച്ചതെന്നും അദേഹം പറഞ്ഞു.

വെള്ളിയാഴ്ച രാത്രി ലീല പാലസ് ഹോട്ടലിന്റെ 345 -ാം മുറിയില്‍ സുനന്ദയെ മരിച്ചനിലയില്‍ ആദ്യം കണ്ടതും പൊലീസില്‍ വിവരമറിയിച്ചതും തരൂര്‍ ത്‌ന്നെയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top